ണ്ണൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി നടത്തുന്ന മൂന്ന് വര്‍ഷത്തെ ബി.എസ്‌സി. കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിങ് പ്രോഗ്രാമിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.

കണ്ണൂര്‍ സര്‍വകലാശാലയുടെ അഫിലിയേഷനുള്ള ഈ പ്രോഗ്രാമിലേക്ക് ഏതു സ്ട്രീമില്‍നിന്നും പ്ലസ്ടു ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട സവിശേഷമേഖലയില്‍ പഠനംനടത്തിയ വി.എച്ച്.എസ്.ഇ. വിദ്യാര്‍ഥികള്‍ക്ക് പ്രവേശനത്തില്‍ 50 മാര്‍ക്ക് വെയ്‌റ്റേജ് ലഭിക്കും.

കണ്ണൂര്‍ സര്‍വകലാശാലയുടെ http://admission.kannuruniversity.ac.in/ ല്‍ യു.ജി. ലിങ്കില്‍ ലഭിക്കുന്ന ഓഫ് ലൈന്‍ രജിസ്‌ട്രേഷന്‍ ഫോം ഡൗണ്‍ലോഡു ചെയ്ത് പൂരിപ്പിക്കണം.

http://iihtkannur.ac.in/ ല്‍ ലഭിക്കുന്ന പ്രവേശന മാര്‍ഗനിര്‍ദേശ രേഖയില്‍ പറഞ്ഞിട്ടുള്ള, അപേക്ഷാ ഫീസ് ഓണ്‍ലൈനായി സര്‍വകലാശാലാ അക്കൗണ്ടില്‍ അടയ്ക്കണം. നിശ്ചിത രേഖകള്‍ സഹിതം പൂരിപ്പിച്ച അപേക്ഷ ഫെബ്രുവരി 18-നകം കണ്ണൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി ഓഫീസില്‍ നല്‍കണം.

Content Highlights: IIHT kannur invites application for B.Sc costume and fashion designing