യ്പുര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ്‌സ് ആന്‍ഡ് ഡിസൈന്‍ (ഐ.ഐ.സി.ഡി.) ബാച്ചിലര്‍, മാസ്റ്റേഴ്‌സ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സോഫ്റ്റ് മെറ്റീരിയല്‍ ഡിസൈന്‍, ഹാര്‍ഡ് മെറ്റീരിയല്‍ ഡിസൈന്‍, ഫയേര്‍ഡ് മെറ്റീരിയല്‍ ഡിസൈന്‍, ഫാഷന്‍ ക്ലോത്തിങ് ഡിസൈന്‍, ക്രാഫ്റ്റ്‌സ് കമ്യൂണിക്കേഷന്‍, ജൂവലറി ഡിസൈന്‍ എന്നീ സവിശേഷ മേഖലകളിലാണ് പ്രോഗ്രാമുകള്‍.

ഒരുവര്‍ഷത്തെ ഫൗണ്ടേഷന്‍ കോഴ്‌സ് ഉള്‍പ്പെടുന്ന നാലുവര്‍ഷ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (ബി.ഡിസ്) പ്രോഗ്രാം പ്രവേശനത്തിന് പ്ലസ്ടു ജയിച്ചവര്‍ക്കും പരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. രണ്ടുവര്‍ഷത്തെ മാസ്റ്റര്‍ ഓഫ് ഡിസൈന്‍ (എം.ഡിസ്) പ്രോഗ്രാമിന് ബാച്ചിലര്‍ ഓഫ് ഡിസൈന്‍, ബാച്ചിലര്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ബിരുദമുള്ളവരെ പരിഗണിക്കും.

മാസ്റ്റര്‍ ഓഫ് വൊക്കേഷന്‍ (എം.വൊക്) പ്രോഗ്രാമിന്റെ ദൈര്‍ഘ്യം ഒരുവര്‍ഷത്തെ ഫൗണ്ടേഷന്‍ കോഴ്‌സ് ഉള്‍പ്പടെ മൂന്നുവര്‍ഷമാണ്. ഡിസൈന്‍ ഇതര മേഖലയില്‍നിന്നുമുള്ള ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.

തിരഞ്ഞെടുപ്പിന് മൂന്നു ഭാഗങ്ങളുണ്ടാകും. ചോദ്യപേപ്പര്‍ അധിഷ്ഠിത പരീക്ഷ (30 ശതമാനം വെയ്‌റ്റേജ്), പോര്‍ട്ട് ഫോളിയോ സമര്‍പ്പണം (50 ശതമാനം), അഭിമുഖം (20 ശതമാനം). വിശദാംശങ്ങള്‍ https://www.iicd.ac.in/ ലും അവിടെനിന്ന് ഡൗണ്‍ലോഡുചെയ്യാവുന്ന പ്രോസ്പക്ടസിലും ലഭിക്കും.

അപേക്ഷ ഈ വെബ്‌സൈറ്റ് വഴി ഏപ്രില്‍ 21 വൈകീട്ട് നാലുവരെ നല്‍കാം. അപേക്ഷിക്കുമ്പോള്‍ സ്‌പെഷ്യലൈസേഷന്‍ താത്പര്യം നല്‍കണം.

Content Highlights: IICD craft and design course apply till April 21