.എച്ച്.ആര്‍.ഡി.യുടെ കീഴിലുള്ള എന്‍ജിനിയറിങ് കോളേജുകളില്‍ മൂന്നാംഘട്ട അലോട്ട്മെന്റിനുശേഷം ഒഴിവുവരുന്ന ബി.ടെക്. സീറ്റുകളിലേക്ക് തത്സമയപ്രവേശനത്തിനായി നവംബര്‍ 17 മുതല്‍ അപേക്ഷിക്കാം.

ഇലക്ട്രോണിക്‌സ് ആന്‍ഡ് ബയോമെഡിക്കല്‍ എന്‍ജിനിയറിങ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനിയറിങ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, മെക്കാനിക്കല്‍ എന്‍ജിനിയറിങ് എന്നീ വിഷയങ്ങളിലാണ് സീറ്റുകള്‍ ഒഴിവുള്ളത്.

ആറ്റിങ്ങല്‍-8547005037, കരുനാഗപ്പള്ളി-8547005036, കൊട്ടാരക്കര -8547005039, അടൂര്‍-8547005100, ചെങ്ങന്നൂര്‍-8547005032, ചേര്‍ത്തല -8547005038, കല്ലൂപ്പാറ-8547005034, പൂഞ്ഞാര്‍-8547005035, തൃക്കാക്കര -8547005097 എന്നിവിടങ്ങളിലാണ് എന്‍ജിനിയറിങ് കോളേജുകള്‍ പ്രവര്‍ത്തിക്കുന്നത്. നിശ്ചിതയോഗ്യത നേടിയിട്ടുള്ളവര്‍ അപേക്ഷകള്‍ നേരിട്ടോ ഇ-മെയില്‍ മുഖേനയോ ബന്ധപ്പെട്ട കോളേജുകളില്‍ സമര്‍പ്പിക്കാം.

നിയമാനുസൃതം അര്‍ഹതപ്പെട്ടവര്‍ക്ക് ഫീസിളവ് ലഭിക്കും. വിശദവിവരങ്ങള്‍ ബന്ധപ്പെട്ട കോളേജുകളുടെ വെബ്സൈറ്റുകളില്‍ ലഭിക്കും.

Content Highlights: IHRD BTech spot admission apply now