ഇന്ദിരഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയിലെ ജൂലായ് സെഷനിലേക്ക് അപേക്ഷിക്കേണ്ട അവസാന തിയതി നീട്ടി. പുതിയ അഡ്മിഷന്‍, റി രജിസ്‌ട്രേഷന്‍ എന്നിവയ്ക്കായി ആഗ്‌സ്റ്റ് 16 വരെ അപേക്ഷിക്കാം.

 

പുതിയതായി അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുകയും വിവരങ്ങള്‍ അപ്​ലോഡ് ചെയ്യുകയും വേണം. ഇതോടൊപ്പം തന്നെ ഇഷ്ട കോഴ്‌സും തിരഞ്ഞെടുക്കാം. നിര്‍ദേശങ്ങള്‍ കൃത്യമായി വായിച്ച ശേഷം അപേക്ഷ സമര്‍പ്പിക്കാം

200 -ലധികം കോഴ്‌സുകള്‍ യൂണിവേഴ്‌സിറ്റി നടത്തുന്നുണ്ട്. ഇതേ കുറിച്ചുള്ള വിശദ വിവരങ്ങളും വെബ്‌സൈറ്റിലുണ്ട്.

വിശദവിവരങ്ങള്‍ക്ക്: https://ignou.samarth.edu.in

Content Highlights: IGNOU Extends Re-Registration Deadline For July 2021 Session