2021-ലെ ബി.എഡ് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ച് ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ). onlineadmission.ignou.ac.in/admission എന്ന വെബ്സൈറ്റ് വഴി വിദ്യാർഥികൾക്ക് അപേക്ഷ സമർപ്പിക്കാം. ഏപ്രിൽ 11-ന് നടത്തുന്ന പ്രവേശന പരീക്ഷ വഴിയാകും തിരഞ്ഞെടുപ്പ്. നാഷണൽ കൗൺസിൽ ഫോർ ടീച്ചര്‍ എജ്യുക്കേഷന്റെ (എൻ.സി.ടി.ഇ) അംഗീകാരമുള്ളതാണ് ഇഗ്നോ നൽകുന്ന ബി.എഡ് കോഴ്സുകൾ.

യോഗ്യത: സയൻസ്/സോഷ്യൽ സയൻസ്/കോമേഴ്സ്/ഹ്യുമാനിറ്റീസ് വിഷയങ്ങളിൽ ബാച്ചിലർ/ മാസ്റ്റർ ബിരുദത്തിന് 50 ശതമാനം മാർക്ക് നേടിയവർക്ക് അപേക്ഷിക്കാം. 55 ശതമാനം മാർക്കിൽ കുറയാത്ത എൻജിനിയറിങ് ബിരുദധാരികൾക്കും അപേക്ഷിക്കാം.

ഇവർ എലിമെന്ററി എജ്യുക്കേഷനിലെ ട്രെയിൻഡ് ഇൻ സർവീസ് ടീച്ചറോ എൻ.സി.ടി.ഇ അംഗീകാരമുള്ള ടീച്ചേഴ്സ് എജ്യുക്കേഷൻ കഴിഞ്ഞവരോ ആയിരിക്കണം. സംവരണ വിഭാഗങ്ങൾക്ക് യോഗ്യതാ മാർക്കിൽ അഞ്ച് ശതമാനം ഇളവുണ്ട്..

അപേക്ഷിക്കേണ്ട വിധം, പഠന കേന്ദ്രങ്ങൾ തുടങ്ങിയ വിവരങ്ങളറിയാൻ http://www.ignou.ac.in/ സന്ദർശിക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി- മാർച്ച് 20.

Content Highlights: IGNOU B.Ed Program, apply now