ദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറിസ് ഓഫ് ഇന്ത്യ (ഐസിഎസ്‌ഐ) നടത്തുന്ന കമ്പനി സെക്രട്ടറീസ് എക്‌സിക്യൂട്ടിവ് പ്രവേശന പരീക്ഷയുടെ പുനപരീക്ഷ മെയ് 10-ന് നടത്തും. മെയ് 8 -ന് നടത്തിയ പരീക്ഷ നടത്തിയപ്പോള്‍ സാങ്കേതിക തടസ്സം നേരിട്ട പരീക്ഷാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് പുനപരീക്ഷ.

റിമോട്ട് പ്രോക്ടോര്‍ മോഡ് വഴിയാണ് 8ാം തിയതി പരീക്ഷ നടത്തിയത്. വീട്ടില്‍ ഇരുന്നും എഴുതാവുന്ന ഓണ്‍ലൈന്‍ പരീക്ഷ രീതിയാണിത്. കൃത്യമായ ഇന്‍ര്‍നെറ്റും വെബ്ക്യാമറയും നിര്‍ബന്ധമാണ്.

സങ്കേതിക തകരാറുകള്‍ മൂലം ചില വിദ്യാര്‍ത്ഥികള്‍ക്ക് ശനിയാഴ്ച്ച നടത്തിയ പരീക്ഷയില്‍ പങ്കെടുക്കാനായില്ലെന്ന് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഈ വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടുമൊരു അവസരം നല്‍കുകയാണ്. പുനപരീക്ഷ മെയ് 10 തിങ്കളാഴ്ച്ച നടത്താന്‍ തീരുമാനിച്ചു. ഐസിഎസ്‌ഐയുടെ പ്രസ്താവനയില്‍ പറയുന്നു.

" നിര്‍ദേശിച്ച വിദ്യാര്‍ത്ഥികള്‍ തിങ്കളാഴ്ച്ച നടത്തുന്ന പരീക്ഷ എഴുതാത്ത പക്ഷം അവരെ പരീക്ഷയില്‍ പങ്കെടുക്കാത്തവരുടെ പട്ടികയില്‍ പെടുത്തും." - സിഎസ്ഇഇടി പ്രസ്താവനയില്‍ പറയുന്നു.

വിശദവിവരങ്ങള്‍ക്ക് https://www.icsi.edu/home/. സന്ദര്‍ശിക്കാം

Content Highlights: ICSI To Conduct CSEET Again On May 10