ഹൈദരാബാദിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍.) നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യന്‍ (എന്‍.ഐ.എന്‍.) സ്‌പോര്‍ട്‌സ് ന്യൂട്രിഷ്യനിലെ രണ്ടുവര്‍ഷ എം.എസ്സി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.

കേന്ദ്ര സര്‍ക്കാര്‍ കായിക, യുവജനകാര്യ മന്ത്രാലയം- എന്‍.ഐ.എന്‍. സ്‌പോര്‍ട്‌സ് സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്, ഒസ്മാനിയ സര്‍വകലാശാല എന്നിവ ചേര്‍ന്നാണ് കോഴ്‌സ് നടത്തുന്നത്.

യോഗ്യത

ഹോം സയന്‍സ് (ഫുഡ് ആന്‍ഡ് ന്യൂട്രിഷ്യന്‍ സ്‌പെഷ്യലൈസേഷന്‍), ന്യൂട്രിഷ്യന്‍, ഫുഡ് ആന്‍ഡ് ന്യൂട്രിഷ്യന്‍, അപ്ലൈഡ് ന്യൂട്രിഷ്യന്‍ ആന്‍ഡ് പബ്ലിക് ഹെല്‍ത്ത്, ക്ലിനിക്കല്‍ ന്യൂട്രിഷ്യന്‍ ആന്‍ഡ് ഡയറ്ററ്റിക്‌സ്, ഫുഡ് സയന്‍സ് ആന്‍ഡ് ക്വാളിറ്റി കണ്‍ട്രോള്‍, ലൈഫ് സയന്‍സസ് (ബോട്ടണി/സുവോളജി/ജനറ്റിക്‌സ്/മൈക്രോബയോളജി/ബയോകെമിസ്ട്രി) എന്നിവയിലൊന്നില്‍ ബി.എസ്സി. വേണം. എം.ബി.ബി.എസ്., ബി.എ.എം.എസ്. ബിരുദക്കാര്‍ക്കും അപേക്ഷിക്കാം. യോഗ്യതാ പ്രോഗ്രാമില്‍ 55 ശതമാനം മാര്‍ക്കുവേണം.

അപേക്ഷ

അപേക്ഷ പ്രോസ്പക്ടസ് എന്നിവ www.nin.res.in ല്‍ നിന്നും ഡൗണ്‍ലോഡു ചെയ്‌തെടുക്കാം. പൂരിപ്പിച്ച അപേക്ഷ ജൂണ്‍ 19-ന് വൈകീട്ട് അഞ്ചിനകം myansin.sportnsutrition@gmail.com ല്‍ ലഭിക്കണം.

പ്രവേശന പരീക്ഷ

ജൂലായ് 12-ന് പ്രവേശന പരീക്ഷ നടത്തും. 100 മാര്‍ക്കിനുള്ള ഒന്നരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയുടെ ചോദ്യങ്ങള്‍, ജനറല്‍നോളജ് ആന്‍ഡ് ആപ്റ്റിറ്റിയൂഡ്, ഫിസിയോളജി, ബയോകെമിസ്ട്രി (20 വീതം ചോദ്യങ്ങള്‍), ന്യൂട്രിഷന്‍ (40) എന്നിവയില്‍ നിന്നായിരിക്കും. യോഗ്യത കിട്ടാന്‍, പട്ടിക വിഭാഗക്കാര്‍ 45 മാര്‍ക്കും മറ്റുള്ളവര്‍ 50 മാര്‍ക്കും നേടണം.

Content Highlights: ICMR offers M.Sc in sports  nutrition, apply till june 19