കേരള സര്‍ക്കാര്‍ സ്വതന്ത്രസോഫ്റ്റ്വേര്‍ നോഡല്‍ ഏജന്‍സിയായ അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ് വെയര്‍ കേന്ദ്രം (ഐസിഫോസ്)-തിരുവനന്തപുരം, സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ മേയ് 21 മുതല്‍ ആരംഭിക്കും.

അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും

പൈത്തണ്‍ പ്രോഗ്രാമിങ് ലാംഗ്വേജ്, മെഷീന്‍ ലേണിങ് എന്നീ കോഴ്സുകളാണ് നടക്കുക. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രയോജനകരമായ രീതിയിലാണ് കോഴ്സിന്റെ സിലബസ് ഒരുക്കിയിരിക്കുന്നത്.

ക്ലാസുകള്‍

മൂഡില്‍ (Moodle) സൗകര്യമുപയോഗിച്ച് അധ്യാപകരും പഠിതാക്കളും നേരിട്ട് സംവദിക്കുന്ന രീതിയിലാണ് പഠനം. ദിവസം മൂന്നുമണിക്കൂര്‍വീതം ഏഴു ദിവസമായിരിക്കും കോഴ്സിന്റെ ദൈര്‍ഘ്യം. പൈത്തണ്‍ കോഴ്സിന്റെ ക്ലാസുകള്‍ രാവിലെ 10 മുതല്‍ ഒന്നുവരെയും മെഷീന്‍ ലേണിങ് കോഴ്സിന്റെ ക്ലാസുകള്‍ ഉച്ചയ്ക്കുശേഷം രണ്ടുമുതല്‍ അഞ്ചുവരെയാകും. മൊബൈല്‍ ആപ്പ് വഴിയും ക്ലാസില്‍ പങ്കെടുക്കാനുള്ള അവസരമുണ്ടാവും.

സര്‍ട്ടിഫിക്കറ്റ്

പരിശീലനത്തിനുശേഷം ഓണ്‍ലൈന്‍ പരീക്ഷയും പ്രോജക്ട് അവതരണവും വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും.

രജിസ്ട്രേഷന്‍

മുപ്പത് പേരടങ്ങുന്നതാണ് ഒരു ബാച്ച്. രജിസ്ട്രേഷന്‍ അനുസരിച്ച് ഒന്നിലധികം ബാച്ചുകള്‍ക്കുള്ള സൗകര്യമുണ്ടാവും. സംസ്ഥാനത്ത് ആദ്യമായാണ് പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ സ്വതന്ത്രസോഫ്റ്റ്വേര്‍ അധിഷ്ഠിതമായ ക്ലാസും പരീക്ഷയും പ്രോജക്ട് മൂല്യനിര്‍ണയവും നടത്തി സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നത്. 
https://icfoss.in/events/upcoming വഴി അപേക്ഷ നല്‍കാം. അവസാന തീയതി മേയ് 20. വിവരങ്ങള്‍ക്ക്: 7356610110.

Content Highlights: ICFOSS online certificate courses to commence on 21 May