ന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വേർ കേന്ദ്രം (ഐസിഫോസ്) നടത്തുന്ന ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് ഡിസംബർ 17 വരെ അപേക്ഷിക്കാം.

പൈത്തൺ പ്രോഗ്രാമിങ് ലാംഗ്വേജ്, മെഷീൻ ലേണിങ്, ലാറ്റെക് എന്നിവയാണ് കോഴ്‌സുകൾ. അധ്യാപകർക്കും വിദ്യാർഥികൾക്കും പ്രൊഫഷണൽസിനും ഒരുപോലെ പ്രയോജനപ്പെടുന്ന കോഴ്‌സിൽ നേരിട്ട് സംവദിക്കാനാവുന്ന മൂഡിൽ സൗകര്യം ഉപയോഗിച്ചാണ് പഠനം.

ദിവസം മൂന്നുമണിക്കൂർ വീതമാണ് ക്ലാസ്. പരിശീലനത്തിനുശേഷം ഓൺലൈൻ പരീക്ഷയും പ്രോജക്ട് അവതരണവും വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. സായാഹ്ന ബാച്ചുകളുണ്ട്. അപേക്ഷ icfoss.in/events വഴി നൽകണം. വിവരങ്ങൾക്ക്: 7356610110, 0471 2413013