ർക്കാരിനു കീഴിലുള്ള ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്സ് സോഫ്റ്റ്വേർ നടത്തുന്ന ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം. പൈത്തൺ പ്രോഗ്രാമിങ് ലാംഗ്വേജ്, മെഷീൻ ലേണിങ്, ലാടെക്ക് എന്നിവയാണ് കോഴ്സുകൾ. ഡിസംബർ 21-ന് ക്ലാസ് ആരംഭിക്കും.

അധ്യാപകർക്കും വിദ്യാർഥികൾക്കും പ്രൊഫഷണൽമാർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന കോഴ്സിൽ നേരിട്ട് സംവദിക്കാനാവുന്ന മൂഡിൽ സൗകര്യം ഉപയോഗിച്ചാണ് പഠനം. പത്തുമുതൽ ഒരു മണിവരെയും വൈകീട്ട് രണ്ടുമുതൽ അഞ്ചുവരെയുമായിരിക്കും പരിശീലനം. പൊതുവായും ഇൻഡസ്ട്രിയിലും ഫലപ്രദമായി പ്രയോഗിക്കാൻ പ്രാപ്തമായ രീതിയിലാണ് പാഠ്യക്രമം. പരിശീലനത്തിനുശേഷം ഓൺലൈൻ പരീക്ഷയും പ്രോജക്ട് അവതരണവും വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും.

എൻജിനിയറിങ് ടെക്നോളജി, സയന്റിഫിക് റിസർച്ച് എന്നീ മേഖലകളിൽ സർഗാത്മകതയും പ്രശ്നപരിഹാര കഴിവുകളും വളർത്തിയെടുക്കാൻ സഹായിക്കുന്ന രീതിയിലാണ് കോഴ്സ് ക്രമീകരിച്ചിരിക്കുന്നത്. സായാഹ്ന ബാച്ചുകളും സംഘടിപ്പിക്കുന്നുണ്ട്. ഒരു ബാച്ചിൽ 50 പേർക്ക് പ്രവേശനം നൽകും. രജിസ്ട്രേഷൻ അനുസരിച്ച് കൂടുതൽ ബാച്ചുകൾ ക്രമീകരിക്കും. മൊബൈൽ ആപ്ലിക്കേഷനിലൂടെയും പങ്കെടുക്കാം. താത്‌പര്യമുള്ളവർ https://icfoss.in/events/upcoming എന്ന വെബ്സൈറ്റിലൂടെ ഡിസംബർ 15-നകം അപേക്ഷിക്കണം. ഫോൺ: 471 2700013, 7356610110.

Content Highlights: ICFOSS offers online certificate course apply till december 15