ന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് (ഐ.സി.എ.ആര്‍.) സ്ഥാപനങ്ങളില്‍ അഗ്രിക്കള്‍ച്ചര്‍, അനുബന്ധ വിഷയങ്ങളിലെ ബിരുദ, ബിരുദാനന്തര ബിരുദ, പിഎച്ച്.ഡി. പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന അഖിലേന്ത്യാ പ്രവേശന പരീക്ഷകള്‍ക്ക് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) അപേക്ഷ ക്ഷണിച്ചു.

എ.ഐ.ഇ.ഇ.എ. യു.ജി.

കാര്‍ഷിക സര്‍വകലാശാലകളിലെ അഗ്രിക്കള്‍ച്ചര്‍ അനുബന്ധ മേഖലകളിലെ (വെറ്ററിനറി സയന്‍സ് ഒഴികെ) നാലുവര്‍ഷം ദൈര്‍ഘ്യമുള്ള 11 ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനമാണ് ഓള്‍ ഇന്ത്യ എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ ഫോര്‍ അഡ്മിഷന്‍ (എ.ഐ.ഇ.ഇ. എ.) യു.ജി.യുടെ പരിധിയില്‍ വരുന്നത്. ഈ പരീക്ഷ വഴി 15 ശതമാനം അഖിലേന്ത്യാ ക്വാട്ട സീറ്റുകളാണ് നികത്തുന്നത്. റാണി ലക്ഷ്മിബായ് സെന്‍ട്രല്‍ അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി (ത്ധാന്‍സി), നാഷണല്‍ ഡയറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (കര്‍നാല്‍), ഡോ. രാജേന്ദ്രപ്രസാദ് സെന്‍ട്രല്‍ അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി (പ്യൂസാ, ബിഹാര്‍) എന്നിവിടങ്ങളിലെ മുഴുവന്‍ സീറ്റുകളും ഈ പരീക്ഷ വഴിയാകും നികത്തുക.

കോഴ്‌സുകളും ഓരോന്നിനും പ്ലസ്ടു തലത്തില്‍ പഠിച്ചിരിക്കേണ്ട വിഷയങ്ങളും

* ബി.എസ്‌സി. (ഓണേഴ്‌സ്) അഗ്രിക്കള്‍ച്ചര്‍/ഹോര്‍ട്ടിക്കള്‍ച്ചര്‍: പി.സി.ബി./പി.സി.എം.ബി./പി.സി.എം./ഇന്റര്‍ അഗ്രിക്കള്‍ച്ചര്‍

* ബാച്ചിലര്‍ ഓഫ് ഫിഷറീസ് സയന്‍സ്, ബി.എസ്‌സി. (ഓണേഴ്‌സ്) ഫോറസ്ട്രി: പി.സി.ബി./പി.സി.എം.ബി./ഇന്റര്‍ അഗ്രിക്കള്‍ച്ചര്‍

* ബി.എസ്‌സി (ഓണേഴ്‌സ്) കമ്യൂണിറ്റി സയന്‍സ്/സെറികള്‍ച്ചര്‍, ബി.ടെക്. ബയോടെക്‌നോളജി: പി.സി.ബി./പി.സി.എം.ബി./പി.സി.എം. [ഫുഡ് ന്യൂട്രീഷന്‍ ആന്‍ഡ് ഡയറ്റിക്‌സ് ബാച്ചിലര്‍ പ്രോഗ്രാമിനും (അംഗീകാരത്തിനു വിധേയം) ഇതാണ് വേണ്ട യോഗ്യത]

* ബി.ടെക്. അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനിയറിങ്/ഡയറി ടെക്‌നോളജി/ഫുഡ് ടെക്‌നോളജി: പി.സി.എം.ബി/പി.സി.എം.

യോഗ്യത

ചേരാനുദ്ദേശിക്കുന്ന കോഴ്‌സിനനുസരിച്ച് ഫിസിക്‌സ് (പി), കെമിസ്ട്രി (സി), ബയോളജി (ബി), മാത്തമാറ്റിക്‌സ് (എം), അഗ്രിക്കള്‍ച്ചര്‍ (എ) എന്നിവയില്‍ നിശ്ചിത വിഷയങ്ങള്‍ പഠിച്ച് പ്ലസ്ടു/തുല്യ പരീക്ഷ മൊത്തത്തില്‍ 50 ശതമാനം മാര്‍ക്ക് വാങ്ങി ജയിച്ചവര്‍ക്ക് അപേക്ഷിക്കാം.

പരീക്ഷ

രണ്ടരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ലാന്‍ അധിഷ്ഠിത കംപ്യൂട്ടര്‍ ബേസ്ഡ് ടെസ്റ്റ് (സി.ബി.ടി) സെപ്റ്റംബര്‍ ഏഴ്, എട്ട്, 13 തീയതികളില്‍ നടക്കും. മുന്‍ഗണന നിശ്ചയിച്ച് നാലു കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കാം. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്‌സ്, അഗ്രിക്കള്‍ച്ചര്‍ എന്നീ വിഷയങ്ങളില്‍നിന്ന് 50 വീതം ഒബ്ജക്ടീവ് ടൈപ്പ്, മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ ഉണ്ടാകും. ചേരാനാഗ്രഹിക്കുന്ന കോഴ്‌സിനനുസരിച്ച്, അപേക്ഷയില്‍ തിരഞ്ഞെടുത്തു നല്‍കിയ മൂന്നു വിഷയങ്ങളില്‍ നിന്നുമായി 150 ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണം. ശരിയുത്തരത്തിന് നാല് മാര്‍ക്ക്. തെറ്റിയാല്‍ ഒരുമാര്‍ക്കു വീതം നഷ്ടമാകും.

കേരളത്തിലെ സ്ഥാപനങ്ങള്‍

താത്കാലിക പട്ടികപ്രകാരം കൊച്ചി, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് (ഫാക്കല്‍ട്ടി ഓഫ് ഫിഷറീസ്), തൃശ്ശൂര്‍ കേരള കാര്‍ഷിക സര്‍വകലാശാല, വയനാട് പൂക്കോട് കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റി എന്നിവയുള്‍?െപ്പടെ 56 സര്‍വകലാശാലകള്‍/സ്ഥാപനങ്ങള്‍ ആണ് യു.ജി. പരീക്ഷയുടെ പരിധിയില്‍ വരുന്നത്.

എ.ഐ.ഇ.ഇ.എ. പി.ജി.

കാര്‍ഷിക സര്‍വകലാശാലകളിലെ അഗ്രികള്‍ച്ചര്‍, ഹോര്‍ട്ടിക്കള്‍ച്ചര്‍, ഫോറസ്ട്രി, വെറ്ററിനറി, ആനിമല്‍ സയന്‍സസ്, അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനിയറിങ്, കമ്യൂണിറ്റി സയന്‍സ് (ഹോം സയന്‍സ് എന്ന പേരില്‍ ഉണ്ടായിരുന്ന പ്രോഗ്രാം), ഫിഷറീസ്, ഡെയറി സയന്‍സ്, മറ്റ് അനുബന്ധ സയന്‍സസിലെ മാസ്റ്റേഴ്‌സ് കോഴ്‌സുകളിലെ 25 ശതമാനം സീറ്റുകള്‍ (ചില സ്ഥാപനങ്ങളില്‍ 100 ശതമാനം സീറ്റുകള്‍) നികത്തുന്നതിനായി നടത്തുന്ന പി.ജി. പ്രവേശന പരീക്ഷയായ എ.ഐ.ഇ.ഇ.എ. (പി.ജി) സെപ്റ്റംബര്‍ 17ന് നടത്തും.

എ.ഐ.സി.ഇ ജെ.ആര്‍.എഫ്/എസ്.ആര്‍.എഫ്.

പിഎച്ച്.ഡി. പ്രോഗ്രാമുകളിലെ പ്രവേശനത്തിനും ജെ.ആര്‍.എഫ്., എസ്.ആര്‍.എഫ്. എന്നിവയ്ക്കുള്ള ഓള്‍ ഇന്ത്യ കോംപറ്റിറ്റിവ് എക്‌സാമിനേഷന്‍ (എ.ഐ.സി.ഇ.) ജെ. ആര്‍.എഫ്./എസ്.ആര്‍.എഫ്. സെപ്റ്റംബര്‍ 17നാണ്.

അപേക്ഷ

യു.ജി., പി.ജി. പിഎച്ച്.ഡി. പ്രവേശന പരീക്ഷള്‍ക്ക് https://icar.nta.ac.in/ വഴി ഓഗസ്റ്റ് 20-ന് വൈകീട്ട് അഞ്ച് വരെ നല്‍കാം.

Content Highlights: ICAR entrance exam application invited, apply now