ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ട്‌സ് ഓഫ് ഇന്ത്യ (ICAI)  നടത്തുന്ന  സിഎ ഫൈനല്‍ പരീക്ഷയ്ക്കുള്ള അപേക്ഷ അയ്ക്കാനുള്ള സംവിധാനം പുനരാരംഭിച്ചു. മെയ് മാസം നടത്താനിരുന്നു പരീക്ഷയക്ക് അപേക്ഷിക്കാനുള്ള അവസാന അവസരമാണിത്

സിഎ ഫൈനല്‍, ഐ.പി.സി, ഇന്‍ര്‍മിഡിയറ്റ്, പോസ്റ്റ് ക്വാളിഫിക്കേഷന്‍ കോഴ്‌സ് - ഇന്‍ഷൂറന്‍സ് ആന്‍ഡ് റിസ്‌ക്ക് മാനേജ്‌മെന്റ്, ടെക്‌നിക്കല്‍ എക്‌സാമിനേഷന്‍, ഇന്റര്‍നാഷണല്‍ ടാക്‌സേഷന്‍ അസസ്‌മെന്റ് ടെസ്റ്റ്  എന്നിവയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് മെയ് മാസം നടത്തേണ്ടിയിരുന്ന പരീക്ഷ മാറ്റിവെയ്ക്കുകയായിരുന്നു. പുതുക്കിയ പരീക്ഷ തിയതിയകള്‍ പരീക്ഷയക്ക് 25 ദിവസം മുന്‍പെങ്കിലും അറിയിക്കുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.

കുടുതല്‍ വിവരങ്ങള്‍ക്ക് : icaiexam.icai.org

Content Highlights: ICAI Reopens Registrations For exams