ർണാടക സർക്കാർ സ്ഥാപനമായ ബെംഗളൂരുവിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോഇൻഫർമാറ്റിക്സ് ആൻഡ് അപ്ലൈഡ് ബയോടെക്നോളജി (ഐ.ബി.എ.ബി.) പിഎച്ച്.ഡി. കരസ്ഥമാക്കാവുന്ന വിവിധ ഗവേഷണ വിഭാഗങ്ങളിലായുള്ള റിസർച്ച് സ്ഥാനങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു. ലഭ്യമായ ഒമ്പത് ഗവേഷണ വിഭാഗങ്ങളുടെ വിവരങ്ങൾ www.ibab.ac.in/careers/ph-d-admission/ -ൽ ലഭ്യമാണ്.

55 ശതമാനം മാർക്ക്/6.0 സി.ജി.പി.എ. നേടി പ്രമുഖ സ്ഥാപനത്തിൽ നിന്ന് സയൻസിലെ മാസ്റ്റേഴ്സ്/തുല്യ യോഗ്യത വേണം. വിവിധ സ്ഥാനങ്ങൾക്ക് മേഖലയ്ക്കനുസരിച്ച് ഏതെങ്കിലും സയൻസ് വിഷയത്തിൽ എം. എസ്സി., ലൈഫ് സയൻസസിലോ അനുബന്ധ വിഷയത്തിലോ എം.എസ്സി., ഫിസിക്സ്, കെമിസ്ട്രി, ബയോഇൻഫർമാറ്റിക്സ്, ബയോടെക്നോളജി, ബയോകെമിസ്ട്രി, മൈക്രോബയോളജി എന്നിവയിലെ എം. എസ്സി. തുടങ്ങിയവയിലൊന്ന് ഉള്ളവർക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത വെബ്സൈറ്റിലുണ്ട്.

അപേക്ഷകർക്ക് സി.എസ്.ഐ.ആർ., യു.ജി.സി., ഡി.എസ്.ടി., ഡി.ബി.ടി., ഐ.സി.എം.ആർ. തുടങ്ങിയ ഫണ്ടിങ് ഏജൻസികളിൽ ഒന്ന് നൽകിയിട്ടുള്ള ഫെലോഷിപ്പ് ഉണ്ടായിരിക്കണം.

സി.വി., ഗവേഷണ പദ്ധതിയിലെ താത്‌പര്യം, ഫെലോഷിപ്പ് വിശദാംശങ്ങൾ എന്നിവ ഉൾപ്പെടുന്ന ആമുഖ കത്തും അടങ്ങുന്ന അപേക്ഷ മാർച്ച് 12-നകം ലഭിക്കത്തക്കവിധം phd-admit@ibab.ac.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് മെയിൽ ചെയ്യണം. ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് എഴുത്തു പരീക്ഷ, അഭിമുഖം എന്നിവ ഉണ്ടാകും.

കൂടുതൽ വിവരങ്ങൾക്ക്: https://www.ibab.ac.in/careers/ph-d-admission/.

Content Highlights: IBAB invites application PhD in Bioinformatics