ബെംഗളൂരു, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ഇൻഫർമാറ്റിക്സ് ആൻഡ് അപ്ലൈഡ് ബയോടെക്നോളജി (ഐ.ബി.എ.ബി.), ബയോളജി ആൻഡ് ബയോ ഇൻഫർമാറ്റിക്സ് എം.എസ്സി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.

കംപ്യൂട്ടർ പ്രോഗ്രാമിങ്, മാത്തമാറ്റിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്, നെക്സ്റ്റ് ജനറേഷൻ സീക്വൻസിങ് (എൻ.ജി.എസ്.) ഡേറ്റ അനാലിസിസ്, സിസ്റ്റംസ് ബയോളജി, അഡ്വാൻസ്ഡ് മോളിക്യുളാർ ആൻഡ് സെൽ ബയോളജി, ബയോകെമിസ്ട്രി ആൻഡ് ഇമ്യൂണോളജി, ജിനോം എഡിറ്റിങ് ടെക്നോളജീസ്, കിമോ ഇൻഫർമാറ്റിക്സ്, സ്ട്രക്ചറൽ ബയോഇൻഫർമാറ്റിക്സ്, ഡ്രഗ് ഡിസ്കവറി എന്നിവയിൽ ഊന്നൽ നൽകിയുള്ള പാഠ്യപദ്ധതിയാണ് പ്രോഗ്രാമിനുള്ളത്.

യോഗ്യത: സയൻസ്/ടെക്നോളജി/മെഡിസിൻ എന്നിവയിലെ ഏതെങ്കിലും ബ്രാഞ്ചിൽ 50 ശതമാനം മാർക്കോടെ, ബി.എസ്സി., ബി.ഇ., ബി.ടെക്., എം.ബി.ബി. എസ്., ബി.ഡി.എസ്., ബി.വി.എസ്സി., ബി.ഫാം. പോലെയുള്ള ബിരുദം വേണം. ലൈഫ് സയൻസസ് (സുവോളജി, ബോട്ടണി, ജനിറ്റിക്സ്, ഹ്യുമൺ ബയോളജി, ജനറൽ ലൈഫ് സയൻസസ്, ഇക്കോളജി, എൻവയോൺമെന്റൽ ബയോളജി), ബയോ ഇൻഫർമാറ്റിക്സ്, ബയോടെക്നോളജി, കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, എൻജിനിയറിങ്ങിലെ ഏതെങ്കിലും ശാഖ, ഫാർമസ്യൂട്ടിക്കൽ സൻസസ്, അഗ്രിക്കൾച്ചർ, മെഡിസിൻ, ഡന്റിസ്ട്രി, ഹോർട്ടിക്കൾച്ചർ, ഫോറസ്ട്രി, വെറ്ററിനറി സയൻസ് തുടങ്ങിയ വിഷയങ്ങളിലെ ബിരുദമാകാം. പ്രായപരിധിയില്ല. യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം.

അപേക്ഷ www.ibab.ac.in ലെ പ്രോഗ്രാം ലിങ്ക് വഴി മേയ് മൂന്നുവരെ നൽകാം.

Content Highlights: IBAB invites application biology and bioinformatics