2021-23 അധ്യായന വര്‍ഷത്തെ ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യുക്കേഷന്‍ ഹിന്ദി കോഴ്‌സിന് അപേക്ഷ ക്ഷണിച്ച് ഹിന്ദി പ്രചാര കേന്ദ്രം. കേരള പി.എസ്.സി അംഗീകരിച്ച കോഴ്‌സിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് കേരള പരീക്ഷാകമ്മീഷണറാണ്. 

എസ്.എസ്.എല്‍.സിയും ഹിന്ദി രണ്ടാം ഭാഷയായി പഠിച്ച് 50 ശതമാനം മാര്‍ക്കൊടെയുള്ള പ്ലസ്ടു അല്ലെങ്കില്‍ ഭൂഷണ്‍, സാഹിത്യവിശാരദ്, പ്രവീണ്‍, സാഹിത്യാചാര്യ, ഹിന്ദി ബി.എ, എം.എ ഉള്ളവര്‍ക്കും അപേക്ഷിക്കാം. ഒ.ഇ.സി, പട്ടികജാതി വിഭാഗത്തിന് മാര്‍ക്കില്‍ അഞ്ച് ശതമാനം ഇളവ് ലഭിക്കും. 

അപേക്ഷാര്‍ത്ഥികള്‍ക്ക് 17നും 35 ഇടയ്ക്ക് പ്രായം ഉണ്ടായിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും മറ്റ് പിന്നോക്കവിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷവും ഇളവ് ലഭിക്കും. 

സെപ്റ്റംബര്‍ 30 വരെയാണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. കൂടുതല്‍ വിവരങ്ങള്‍ക്ക്- 04734296496, 8547126028 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക

Content Highlights: Hindi prachara kendram invites application for diploma courses