​തിരുവനന്തപുരം പൂജപ്പുരയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ്, ഹയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര കൃഷി കര്‍ഷകക്ഷേമ മന്ത്രാലയത്തിനു കീഴിലുള്ള നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കോ-ഓപ്പറേറ്റീവ് ട്രെയിനിങ്ങിന്റെ കീഴിലുള്ള ഈ സ്ഥാപനത്തിലെ ഈ ഫുള്‍ടൈം പ്രോഗ്രാമിന്റെ ദൈര്‍ഘ്യം ഒരു വര്‍ഷമാണ്.

ബിരുദമാണ് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത. യോഗ്യതാ കോഴ്‌സിന്റെ അന്തിമഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷാ ഫോറം പൂജപ്പുരയിലെ സ്ഥാപനത്തില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജൂലായ് 31 വരെ സ്വീകരിക്കും.

നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കോ-ഓപ്പറേറ്റീവ് ട്രെയിനിങ്ങിന്റെ കീഴിലുള്ള കണ്ണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റും ഇതേ കോഴ്‌സിലേക്ക് അപേക്ഷ വിളിച്ചിട്ടുണ്ട്.

ഓണ്‍ലൈന്‍ ആയി ഓഗസ്റ്റ് അഞ്ചുവരെ അപേക്ഷിക്കാം. വെബ്‌സൈറ്റ് www.icmkannur.org

Content Highlights: Higher Diploma in Co-Operative Management