തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (ഐ.ഐ.എസ്.ടി.), ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐ.ഐ.എസ്‌സി.), പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ (പി.എച്ച്.എഫ്.ഐ.), അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത് പ്രൊവൈഡേഴ്‌സ് ഇന്ത്യ (എ.എച്ച്.പി.ഐ.) എന്നിവ സംയുക്തമായി നടത്തുന്ന 'സര്‍ട്ടിഫിക്കേറ്റ് കോഴ്‌സ് ഓണ്‍ ഹെല്‍ത്ത് കെയര്‍ ടെക്‌നോളജി' (സി.സി.എച്ച്.ടി.) പ്രോഗ്രാം പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം.

ആരോഗ്യ സംരക്ഷണവും സാങ്കേതിക വിദ്യയും എങ്ങനെ സംയോജിപ്പിക്കാമെന്ന് ആരോഗ്യ സംരക്ഷണമേഖലയിലെ പ്രൊഫഷണലുകള്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്ന ഈ പ്രോഗ്രാം ഓണ്‍ലൈന്‍ ലേണിങ് മാനേജ്‌മെന്റ് സിസ്റ്റം വഴിയാണ് നടത്തുന്നത്.

മൊത്തം അഞ്ച് മൊഡ്യൂളുകളടങ്ങുന്നതാണ് പ്രോഗ്രാം. ഓരോന്നിലും നാല് ഉപ മൊഡ്യൂളുകളുണ്ടാകും. വീഡിയോ സെഷനുകള്‍, കോഴ്‌സ് റീഡിങ്‌സ്, ഡിസ്‌ക്രിപ്റ്റീവ് അസൈന്‍മെന്റുകള്‍/ കേസ് സ്റ്റഡീസ് തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് പഠനരീതി.

വിശദമായ പാഠ്യപദ്ധതി https://www.iist.ac.in/CCHT യില്‍ ലഭ്യമാണ്. പ്രവേശനം തേടുന്നവര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ രണ്ടുമാസംകൊണ്ട് കോഴ്‌സ് പൂര്‍ത്തിയാക്കാം. ആരോഗ്യസംരക്ഷണ രംഗത്ത് രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള ആരോഗ്യസംരക്ഷണ പ്രൊഫഷണലുകള്‍ക്ക് അപേക്ഷിക്കാം.

അപേക്ഷ https://www.iist.ac.in/CCHT വഴി നല്‍കാം.

Content Highlights: Healthcare Technology Certificate Course for Health Workers