കേരള സർക്കാർ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ (ജി. ഐ.എഫ്.ടി.) ഒരു സെമസ്റ്റർ ദൈർഘ്യമുള്ള റിസർച്ച് കപ്പാസിറ്റി ബിൽഡിങ് പ്രോഗ്രാമിന് അപേക്ഷിക്കാം. അംഗീകൃത സർവകലാശാലയിൽനിന്നുള്ള ബിരുദാനന്തരബിരുദമാണ് യോഗ്യത.

ഗവേഷകരെ ഉദ്ദേശിച്ചുള്ള ഈ കോഴ്സ്, റിസർച്ച് മെത്തഡോളജി, ഡേറ്റ അനലിറ്റിക്സ് ഇൻ ആർ സോഫ്റ്റ്വേർ എന്നീ രണ്ടുഭാഗങ്ങളായിട്ടാണ്.

100 മണിക്കൂർ പരിശീലനം ഉൾപ്പെടുത്തിയിട്ടുള്ള ഈ പ്രോഗ്രാം ഓൺലൈനായി നടക്കും. അവസാനതീയതി ജൂൺ 13. വിവരങ്ങൾക്ക്: 9746024361, www.gift.res.in, program@gift.res.in

Content Highlights: Gulati Institute invites application for capacity building program