കൊച്ചിന്‍ ഷിപ്‌യാര്‍ഡ് ലിമിറ്റഡ് മറൈന്‍ എന്‍ജിനിയറിങ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന ഒരുവര്‍ഷ ഗ്രാജ്വേറ്റ് മറൈന്‍ എന്‍ജിനിയറിങ് ട്രെയിനിങ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ്ങിന്റെ അംഗീകാരമുള്ള കോഴ്‌സിലേക്ക് മെക്കാനിക്കല്‍/മറ്റ് സ്ട്രീമുകളോടെയുള്ള മെക്കാനിക്കല്‍ ബിരുദധാരികള്‍, നേവല്‍ ആര്‍ക്കിടെക്ചര്‍/മറ്റു സ്ട്രീമുകളോടെയുള്ള നേവല്‍ ആര്‍ക്കിടെക്ചര്‍ ബിരുദധാരികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ബിരുദ പ്രോഗ്രാമിലും പത്തിലോ പന്ത്രണ്ടിലോ ഇംഗ്ലീഷിലും 50 ശതമാനം മാര്‍ക്ക് വേണം.
പ്രായപരിധി 1.3.2021ന് 28 വയസ്സ്. അപേക്ഷയുടെ മാതൃക www.cochinshipyard.com-ലെ മറൈന്‍ എന്‍ജിനിയറിങ് ലിങ്കിലുള്ള പ്രോഗ്രാം 'ജോയനിങ് ഇന്‍സ്ട്രക്ഷന്‍സ്' എന്ന രേഖയില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും സ്പീഡ് പോസ്റ്റ്/ഇമെയില്‍ വഴി (വിലാസങ്ങള്‍ രേഖയില്‍ ഉണ്ട്) ഫെബ്രുവരി പത്തിനകം ലഭിക്കണം. കോഴ്‌സ് മാര്‍ച്ച് ഒന്നിന് തുടങ്ങും.
Content Highlights: Graduate marine course in cochin shipyard, apply till February 10