ഗാന്ധിനഗര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി പിഎച്ച്.ഡി. പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. എന്‍ജിനിയറിങ് വിഭാഗത്തില്‍ ബയോളജിക്കല്‍, കെമിക്കല്‍, സിവില്‍, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, ഇലക്ട്രിക്കല്‍, മെറ്റീരിയല്‍സ്, മെക്കാനിക്കല്‍ എന്നീ മേഖലകളില്‍ അവസരമുണ്ട്.

കൂടാതെ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, എര്‍ത്ത് സയന്‍സസ്, കൊഗ്‌നിറ്റീവ് സയന്‍സ്, ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് (ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യല്‍ എപ്പിഡമിയോളജി, സോഷ്യോളജി, ലിറ്ററേച്ചര്‍) എന്നീ മേഖലകളിലും ഗവേഷണസൗകര്യമുണ്ട്. അപേക്ഷ നവംബര്‍ രണ്ടുവരെ നല്‍കാം. വിവരങ്ങള്‍ക്ക്: www.iitgn.ac.in/admissions/phd.

Content Highlights: Gandhinagar IIT invited application for PhD