തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാള സര്‍വകലാശാല വിവിധ സ്‌കൂളുകളില്‍ ആരംഭിക്കുന്ന പൂര്‍ണ/ഭാഗിക സമയ പിഎച്ച്.ഡി. കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ഭാഷാശാസ്ത്രം, മലയാളം (സാഹിത്യപഠനം), മലയാളം (സംസ്‌കാരപൈതൃകം), ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍സ്, പരിസ്ഥിതിപഠനം, വികസനപഠനം, ചരിത്രപഠനം, സോഷ്യോളജി, ചലച്ചിത്രപഠനം, വിവര്‍ത്തനം  താരതമ്യപഠനം എന്നിവയിലേക്കാണ് പ്രവേശനം.

ബിരുദാനന്തരബിരുദത്തിന് 55 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. ഒ.ബി.സി., പട്ടിക ജാതിവര്‍ഗ, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 50 ശതമാനം മതിയാകും. ഗ്രേസ് മാര്‍ക്കുകള്‍ പരിഗണിക്കില്ല. പ്രവേശന പരീക്ഷ ജനുവരി 15ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ നടക്കും. പ്രവേശന പരീക്ഷയില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്ക് നേടിയവരെ മാത്രമേ പരിഗണിക്കൂ. ജെ.ആര്‍.എഫ്., എം.ഫില്‍, നെറ്റ് തത്തുല്യ യോഗ്യത നേടിയിട്ടുള്ളവര്‍ പ്രവേശന പരീക്ഷ എഴുതേണ്ടതില്ല. പൂരിപ്പിച്ച അപേക്ഷകള്‍ നേരിട്ടോ ഓണ്‍ലൈന്‍/തപാല്‍ മുഖാന്തരമോ സര്‍വകലാശാലയില്‍ ജനുവരി നാലിന് വൈകീട്ട് അഞ്ചിനകം ലഭിക്കണം. വിവരങ്ങള്‍ക്ക്: www.malayalamuniverstiy.edu.in/ml/

Content Highlights: Full / Part Time PhD in Kerala Malayalam University 2022