റാഞ്ചി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൗൺഡ്രി ആൻഡ് ഫോർജ് ടെക്നോളജി (എൻ.ഐ.എഫ്.എഫ്.ടി.), ഫൗൺഡ്രി ടെക്നോളജി ആൻഡ് ഫോർജ് ടെക്നോളജിയിലെ അഡ്വാൻസ്ഡ് ഡിപ്ലോമ കോഴ്സ് (എ.ഡി.സി.) പ്രവേശനത്തിന് അപേക്ഷിക്കാം. മാസം 2500 രൂപ സ്കോളർഷിപ്പായി ലഭിക്കും.

ലോഹങ്ങൾ നിശ്ചിത ആകൃതിയിൽ രൂപപ്പെടുത്തുന്ന നിർമാണ പ്രക്രിയയുമായി ബന്ധപ്പെട്ട പഠനമേഖലയാണ് ഫോർജിങ്. ലോഹങ്ങൾ നിശ്ചിത ആകൃതിയിൽ വാർത്തെടുക്കുന്ന ഫാക്ടറിയാണ് ഫൗണ്ടറി.

യോഗ്യത: മെക്കാനിക്കൽ, പ്രൊഡക്ഷൻ, മാനുഫാക്ചറിങ് എൻജിനിയറിങ്, മെറ്റലർജി, ഓട്ടോമൊബൈൽ എന്നിവയിലൊന്നിലെ ഡിപ്ലോമ അല്ലെങ്കിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് ബി.എസ്സി. ബിരുദം. മൊത്തം 50 ശതമാനം മാർക്ക് (പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് 45 ശതമാനം) വേണം. അവസാനവർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. സ്പോൺസേർഡ് വിഭാഗത്തിലും ഏതാനും സീറ്റുകളുണ്ട്. പ്രവേശനപരീക്ഷയുണ്ട്.

അപേക്ഷാഫോം ജൂൺ നാലുവരെ www.nifft.ac.in-ൽനിന്നും ഡൗൺലോഡ് ചെയ്തെടുക്കാം. പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും ജൂൺ 11-ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം.

Content Highlights: Forge and foundry technology advanced diploma in NIFFT