ദെഹ്റാദൂണിലെ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആസ്ഥാനത്തും വിവിധ കേന്ദ്രങ്ങളിലുമായി നടത്തുന്ന ഫോറസ്ട്രി പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

മറ്റു ഗവേഷണ കേന്ദ്രങ്ങൾ: ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യ (ദെഹ്റാദൂൺ), അരിഡ് ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ജോദ്പുർ), ജി.ബി. പന്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ എൻവയൺമെന്റ് ആൻഡ് ഡെവലപ്മെന്റ് (അൽമോറ), ഹിമാലയൻ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ഷിംല), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെന്റ് (ഭോപാൽ), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിങ് (ദെഹ്റാദൂൺ), ഇന്ത്യൻ പ്ലൈവുഡ് ഇൻഡസ്ട്രീസ് റിസർച്ച് ആൻഡ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് (ബെംഗളൂരു), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ബയോഡൈവേഴ്സിറ്റി (ഹൈദരാബാദ്), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനറ്റിക്സ് ആൻഡ് ട്രീ ബ്രീഡിങ് (കോയമ്പത്തൂർ), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് പ്രൊഡക്ടിവിറ്റി (റാഞ്ചി), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വുഡ് സയൻസ് ആൻഡ് ടെക്നോളജി (ബെംഗളൂരു), കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (പീച്ചി), റെയിൻ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ജോർഹട്ട്), ട്രോപ്പിക്കൽ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ജബൽപുർ), വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (ദെഹ്റാദൂൺ).

ഗവേഷണ മേഖലകൾ http://fridu.edu.in ലെ വിജ്ഞാപനത്തിൽ ലഭിക്കും. തൃശ്ശൂരിലെ പീച്ചിയിൽ കെമിസ്ട്രി ഓഫ് ഫോറസ്റ്റ് പ്രോഡക്ട്സ്, ഫോറസ്റ്റ് പത്തോളജി എന്നിവയിൽ ഗവേഷണം നടത്താം. അപേക്ഷാർഥിക്ക് നിശ്ചിത മാർക്കോടെ മാസ്റ്റേഴ്സ് ബിരുദമോ തത്തുല്യ പ്രൊഫഷണൽ ബിരുദമോ വേണം.

നിർദിഷ്ട മാതൃകയിലുള്ള അപേക്ഷയും രേഖകളും തിരഞ്ഞെടുത്ത ഗവേഷണ കേന്ദ്രത്തിൽ മേയ് 31-നകം ലഭിച്ചിരിക്കണം. ജൂലായ് 18-നാണ് പ്രവേശന പരീക്ഷ. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.

Content Highlights: Forest Research institute invites application for research