കേരളത്തിലെ നാല് സര്‍ക്കാര്‍ ലോ കോളേജുകളിലെയും സംസ്ഥാന സര്‍ക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും ഇന്റഗ്രേറ്റഡ് പഞ്ചവത്സര എല്‍എല്‍.ബി. കോഴ്‌സിലെ പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം.

എല്ലാ ജില്ലകളിലെയും കേന്ദ്രങ്ങളില്‍ വെച്ച് പ്രവേശന പരീക്ഷ നടത്തും. തീയതിയും സമയവും പിന്നീട് അറിയിക്കുമെന്ന് പ്രവേശനപരീക്ഷാ കമ്മിഷണര്‍ അറിയിച്ചു. അപേക്ഷ www.cee.kerala.gov.in വഴി 28-ന് വൈകീട്ട് നാലുവരെ നല്‍കാം.

അപേക്ഷാ ഫീസ്: ജനറല്‍/എസ്.ഇ.ബി.സി. വിഭാഗത്തിന് 685 രൂപയും പട്ടികജാതി/വര്‍ഗ വിഭാഗത്തിന് 345 രൂപയുമാണ്.

Content Highlights: Five year LLB course in Kerala, apply now