കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനുകീഴിൽ നാഗ്പുരിലുള്ള നാഷണൽ ഫയർസർവീസ് കോളേജ് ബി.ഇ. ഫയർ എൻജിനിയറിങ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.

യോഗ്യത: ഫിസിക്സ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങൾക്കൊപ്പം കെമിസ്ട്രി, ബയോടെക്നോളജി, ബയോളജി, ടെക്നിക്കൽ വൊക്കേഷണൽ വിഷയം എന്നിവയിലൊന്നു പഠിച്ച് മൂന്നുവിഷയങ്ങൾക്കുംകൂടി 50 ശതമാനം മാർക്ക് മൊത്തത്തിൽ വാങ്ങി പ്ലസ്ടു ഹയർസെക്കൻഡറി/തത്തുല്യപരീക്ഷ ജയിച്ചിരിക്കണം. കൂടാതെ, ഇംഗ്ലീഷ് ഒരുവിഷയമായി പഠിച്ച് ജയിക്കണം. 2021-ലെ ജെ.ഇ.ഇ. മെയിൻ ഓൾ ഇന്ത്യ റാങ്ക് വേണം.

അപേക്ഷ nfscnagpur.nic.in വഴി 17 വരെ നൽകാം. ജെ.ഇ.ഇ. മെയിൻ റാങ്ക് പരിഗണിച്ച് 60 പേർക്ക് വൈദ്യപരിശോധനയ്ക്കുശേഷം പ്രവേശനം നൽകും. രേഖാപരിശോധന, മെഡിക്കൽ പരിശോധന എന്നിവ ഒക്ടോബർ 26-28 കാലയളവിൽ നടത്തും.

Content Highlights: Fire Engineering course in National fire service college Nagpur