പുണെ നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യ, സിനിമയെ സംബന്ധിക്കുന്ന റിസര്‍ച്ച് ഫെലോഷിപ്പ്, മോണോഗ്രാഫ്‌സ്, ഓഡിയോ വിഷ്വല്‍ ഹിസ്റ്ററി പ്രോജക്ട് എന്നിവയ്ക്ക് അപേക്ഷിക്കാം.

•റിസര്‍ച്ച് ഫെലോഷിപ്പ്: സിനിമാ ചരിത്രം, സൗന്ദര്യാനുഭൂതി, സിനിമയുടെ സാമൂഹിക/സാമ്പത്തിക ശാസ്ത്രം, സാങ്കേതിക മേഖലകള്‍, സിനിമാ സംരക്ഷണ സംസ്‌കാരം, ഭാരതീയ സിനിമാ സംഗീതം, ഭാരതീയ ഡോക്യുമന്ററികള്‍ എന്നിവയില്‍ ഒന്നുമായി ബന്ധപ്പെട്ടാകണം. ഫെലോഷിപ്പ് ലഭിക്കുന്നവര്‍ക്ക് ഒരുവര്‍ഷത്തേക്ക് പ്രതിമാസം 5000 രൂപ നിരക്കില്‍ അലവന്‍സ് ലഭിക്കും. കൂടാതെ കണ്ടിന്‍ജന്‍സി ഗ്രാന്റായി പരമാവധി 25,000 രൂപയും.

•മോണോഗ്രാഫ് (ഏകവിഷയ പ്രബന്ധം): ഇന്ത്യന്‍ സിനിമയിലെ മാര്‍ഗദര്‍ശിയായ ഒരു മുന്‍നിര വ്യക്തിയെ സംബന്ധിക്കുന്നതാകാം. 30,000 രൂപ, മൊത്തം അലവന്‍സായി ലഭിക്കും. ആറുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം.

•ഓഡിയോ വിഷ്വല്‍ ഹിസ്റ്ററി പ്രോജക്ട്: സിനിമാരംഗത്ത ജീവിച്ചിരിക്കുന്ന ഒരു മുന്‍നിര പ്രതിഭയുമായുള്ള മുഖാമുഖം അടിസ്ഥാനമാക്കിയാകണം? പ്രോജക്ട്. ഒരു വ്യക്തിയുടെ മുഖാമുഖത്തിന് മണിക്കൂറിന് 1000 രൂപ നിരക്കില്‍ പരമാവധി 10,000 രൂപ ലഭിക്കും. യാത്രാ/ ഇന്‍സിഡന്റല്‍ ചെലവും ലഭിക്കും.

യോഗ്യത: കുറഞ്ഞത് 21 വയസ്സുള്ള ബിരുദധാരികളായ, സിനിമയെ ഗൗരവത്തോടെ കാണുന്ന ഗവേഷകര്‍, മാധ്യമപ്രവര്‍ത്തകര്‍, നിരീക്ഷകര്‍, ചലച്ചിത്ര സ്‌നേഹികള്‍ എന്നിവര്‍ക്ക് അപേഷിക്കാം. റിസര്‍ച്ച് മെത്തഡോളജി അറിവ് അഭികാമ്യം. മൂന്ന് ലേഖനങ്ങള്‍/ഉപന്യാസങ്ങള്‍ ഇതിനകം പ്രസിദ്ധപ്പെടുത്തണം. അവയുടെ പകര്‍പ്പ് അപേക്ഷയ്‌ക്കൊപ്പം നല്‍കണം. സത്യജിത് റായ് ജന്മശതാബ്ദി ആഘോഷിക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ സംഭാവനകളുമായി ബന്ധപ്പെട്ട പ്രൊപ്പോസലുകള്‍ സ്വാഗതംചെയ്യുന്നു.

അപേക്ഷ: www.nfai.gov.in ല്‍ നിന്ന് ഡൗണ്‍ലോഡു ചെയ്യാം. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും ഡിസംബര്‍ 15നകം, nfaidocumentation@gmail.com ല്‍ കിട്ടണം. 'ഡയറക്ടര്‍, നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യ, ലോ കോളേജ് റോഡ്, പുണെ 411004' എന്ന വിലാസത്തിലേക്കും അയക്കാം.

Content Highlights: Fellowship In National film archives India