ഭോപാല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്‌മെന്റ്  (ഐ.ഐ.എഫ്.എം.) ജൂലായില്‍ ആരംഭിക്കുന്ന ഫെലോ പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ്  (എഫ്.പി.എം.) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

ഗവേഷണമേഖലകള്‍: കമ്യൂണിക്കേഷന്‍ ആന്‍ഡ് എക്‌സ്റ്റെന്‍ഷന്‍ മാനേജ്‌മെന്റ്, ഇക്കോസിസ്റ്റം ആന്‍ഡ് എന്‍വയോണ്‍മെന്റ് മാനേജ്‌മെന്റ്, എന്‍വയോണ്‍മെന്റ് ആന്‍ഡ് ഡെവലപ്‌മെന്റ് ഇക്കണോമിക്‌സ്, ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ്, ഹ്യൂമണ്‍ റിസോഴ്‌സ് മാനേജ്‌മെന്റ്,ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് ക്വാണ്ടിറ്റേറ്റീവ് ടെക്‌നിക്‌സ്, മാര്‍ക്കറ്റിങ് മാനേജ്മെന്റ്, സോഷ്യോളജി ആന്‍ഡ് കമ്യൂണിറ്റി ഡെവലപ്‌മെന്റ്, ടെക്‌നിക്കല്‍ ഫോറസ്ട്രി, സ്ട്രാറ്റജിക് മാനേജ്‌മെന്റ്.

എന്‍ജിനിയറിങ്, ടെക്‌നോളജി, മാനേജ്‌മെന്റ്, ഇക്കണോമിക്‌സ്, സോഷ്യല്‍ സയന്‍സ്, ബയോളജിക്കല്‍ സയന്‍സ്, പ്യുവര്‍ സയന്‍സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ്, ഫോറസ്ട്രി, എന്‍വയോണ്‍മെന്റ്, ബന്ധപ്പെട്ട മേഖലകള്‍ എന്നിവയിലൊന്നില്‍ മാസ്റ്റേഴ്‌സ് ബിരുദം വേണം. ഇന്റഗ്രേറ്റഡ് പ്രോഗ്രാം പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാം. സി.എ., ഐ.സി.ഡബ്ല്യു.എ., സി.എസ്. തുടങ്ങിയ പ്രൊഫഷണല്‍ യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. മാര്‍ക്ക് വ്യവസ്ഥയുണ്ട്.

പ്രായം 1.7.2021-ന് 45 കവിയരുത്. അപേക്ഷാര്‍ഥിക്ക് കാറ്റ്/ജിമാറ്റ് (രണ്ടിനും രണ്ടുവര്‍ഷത്തിനകമുള്ള സ്‌കോര്‍ വേണം)/യു.ജി.സി. സി.എസ്.ഐ.ആര്‍-ജെ.ആര്‍.എഫ്/നെറ്റ്/ഗേറ്റ്/ഐ.സി.എ.ആര്‍. നെറ്റ് (എല്ലാം അഞ്ചുവര്‍ഷത്തിനകം ഉള്ളത്) വേണം. ഐ.ഐ.എഫ്.എം./ ഐ.ഐ.എം. എന്നിവയില്‍നിന്ന് നിശ്ചിത യോഗ്യത നേടിയവര്‍, എഫ്.ആര്‍.ഐ.-പിഎച്ച്.ഡി. എന്‍ട്രന്‍സ് ടെസ്റ്റ് ജയിച്ചവര്‍ (കഴിഞ്ഞ രണ്ടുവര്‍ഷത്തിനകം) എന്നിവരെയും മറ്റുചില വിഭാഗക്കാരെയും എലിജിബിലിറ്റി ടെസ്റ്റ് യോഗ്യതയില്ലാതെ പരിഗണിക്കും. വിശദാംശങ്ങള്‍ www.iifm.ac.in/fpm-ലെ വിജ്ഞാപനത്തിലുണ്ട്. എഫ്.പി.എം. ബുള്ളറ്റിനും സൈറ്റില്‍ ലഭിക്കും.

അപേക്ഷ www.iifm.ac.in/fpm വഴി ജൂണ്‍ നാലുവരെ നല്‍കാം. അപേക്ഷാഫീസ് 1000 രൂപ. വിശദാംശങ്ങള്‍ സൈറ്റില്‍.

Content Highlights: Fellow programme in Forest Management Institute