ദ്രാസ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.) മാനേജ്‌മെന്റ് സ്റ്റഡീസ് ഡിപ്പാര്‍ട്ട്‌മെന്റ്, എക്‌സിക്യുട്ടീവ് മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (എം.ബി.എ.) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.

ഇടവിട്ടുള്ള വാരാന്ത്യങ്ങളില്‍ (ശനി, ഞായര്‍) ക്ലാസ് റൂം കോണ്ടാക്ട് പ്രോഗ്രാമുകള്‍ ഉണ്ടാകും. പ്രായോഗിക അധിഷ്ഠിതമായ പാഠ്യപദ്ധതിയുള്ള പ്രോഗ്രാമിന്റെ ഭാഗമായി മൂന്ന് പ്രോജക്ടുകള്‍ ഉണ്ടാകും. കമ്പനികള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നവര്‍ക്കും ഏതാനും സീറ്റുകള്‍ നീക്കിവെച്ചിട്ടുണ്ട്.

കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബാച്ചിലര്‍ ബിരുദമുള്ള മൂന്ന് വര്‍ഷത്തെയെങ്കിലും പ്രവൃത്തിപരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഒക്ടോബര്‍ 19 വരെ www.doms.iitm.ac.in/emba വഴി നല്‍കാം.

നവംബര്‍ 12, 13, 14 തീയതികളില്‍ നടത്തുന്ന വീഡിയോ കേസ് സ്റ്റഡി ടെസ്റ്റ്, അഭിമുഖം എന്നിവ അടിസ്ഥാനമാക്കിയാകും തിരഞ്ഞെടുപ്പ്. ക്ലാസുകള്‍ 2022 ജനുവരിയില്‍ തുടങ്ങും. വിവരങ്ങള്‍ക്ക്: www.doms.iitm.ac.in/emba

Content Highlights: Executive MBA in Madras IIT