കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എം.ആര്‍.സി. ജനുവരിയില്‍ തുടങ്ങുന്ന 'ഇക്കോളജി ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ എത്തിക്‌സ് പ്രോബ്ലംസ് ആന്‍ഡ് പേഴ്‌സ്‌പെക്ടീവ്‌സ്' ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സിന് (മൂക്) രജിസ്റ്റര്‍ ചെയ്യാം. ജനുവരി സെമസ്റ്ററിലേക്കുള്ള ഓണ്‍ലൈന്‍ കോഴ്‌സാണിത്.

കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന് കീഴിലുള്ള 'സ്വയം' പോര്‍ട്ടലിലാണ് ക്ലാസ്. വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. രജിസ്‌ട്രേഷന് www.swayam.gov.in എന്ന പോര്‍ട്ടല്‍ സന്ദര്‍ശിക്കുക.

 

Content Highlights: Environmental Philosophy course admission