കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന് (സി.എസ്.ഐ. ആര്‍.) കീഴിലെ സ്ഥാപനമായ ലഖ്നൗവിലെ സെന്‍ട്രല്‍ ഡ്രഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സി.ഡി. ആര്‍.ഐ.), ഫുള്‍ടൈം പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

ഓര്‍ഗാനിക് കെമിസ്ട്രി, മെഡിസിനല്‍ കെമിസ്ട്രി, ഡിസീസ് ബയോളജി, ഫാര്‍മക്കോളജി, ടോക്‌സിക്കോളജി, ഫാര്‍മസ്യൂട്ടിക്‌സ് എന്നിവയുള്‍പ്പെടെ മള്‍ട്ടി ഡിസിപ്ലിനറി മേഖലകളിലെ ഗവേഷണത്തിലാണ് സ്ഥാപനം ഊന്നല്‍ നല്‍കുന്നത്.

കെമിക്കല്‍ സയന്‍സസ് (സിന്തറ്റിക്, ഓര്‍ഗാനിക്, മെഡിസിനല്‍, നാച്വറല്‍ പ്രോഡക്ട് കെമിസ്ട്രി), ബയോളജിക്കല്‍ സയന്‍സസ് (ഡിസീസ് ബയോളജി) എന്നിവയിലെ ഗവേഷണത്തിനാണ് അപേക്ഷിക്കാന്‍ അവസരം.

അപേക്ഷ, വിശദാംശങ്ങള്‍ എന്നിവയ്ക്ക് https://www.cdri.res.in/CDRIPhD2021 കാണണം. അപേക്ഷിക്കാന്‍ നവംബര്‍ 16 വൈകീട്ട് 5.30 വരെ സമയമുണ്ട്.

Content Highlights: Drug research institute invited application for PhD, apply till november 16, CSIR