ന്യൂഡല്‍ഹി ജാമിയ മിലിയ ഇസ്ലാമിയ കേന്ദ്ര സര്‍വകലാശാലയുടെ സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്‍ഡ് ഓണ്‍ലൈന്‍ എജ്യുക്കേഷന്‍ നടത്തുന്ന അഞ്ച് പ്രോഗ്രാമുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.

ഡിപ്ലോമ ഇന്‍ ഏര്‍ളി ചൈല്‍ഡ്ഹുഡ് എജ്യുക്കേഷന്‍, സര്‍ട്ടിഫിക്കറ്റ് ഇന്‍ കംപ്യൂട്ടര്‍ ഹാര്‍ഡ് വേര്‍ ആന്‍ഡ് നെറ്റ് വര്‍ക്ക് ടെക്‌നോളജി, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, എം.എ. എജ്യുക്കേഷന്‍ (ഓണ്‍ലൈന്‍), എം.എ. പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ (ഓണ്‍ലൈന്‍) എന്നീ പ്രോഗ്രാമുകളിലേക്ക് ഒക്ടോബര്‍ 25 വരെ അപേക്ഷിക്കാം.

വിദ്യാഭ്യാസ യോഗ്യത, മറ്റു വിശദാംശങ്ങള്‍, ഓണ്‍ലൈന്‍ അപേക്ഷ നല്‍കല്‍ എന്നിവയ്ക്ക് ഔദ്യോഗിക വെബ്‌സൈറ്റ്  jmicoe.in സന്ദര്‍ശിക്കാം

 

Content Highlights:  Jamia Millia Islamia is a central university