ന്യൂഡല്‍ഹി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റെയില്‍ ട്രാന്‍സ്‌പോര്‍ട്ട് വിദൂരപഠന രീതിയില്‍ നടത്തുന്ന മൂന്നുകോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ട്രാന്‍സ്‌പോര്‍ട്ട് ഇക്കണോമിക്‌സ് ആന്‍ഡ് മാനേജ്‌മെന്റ്, മള്‍ട്ടി മോഡല്‍ ട്രാന്‍സ്‌പോര്‍ട്ട് (കണ്ടെയ്‌നറൈസേഷന്‍) ആന്‍ഡ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്, റെയില്‍ ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് മാനേജ്‌മെന്റ് എന്നിവയാണ് കേന്ദ്ര റെയില്‍വേമന്ത്രാലയത്തിന്റെ അംഗീകാരമുള്ള കോഴ്‌സുകള്‍.
ബിരുദധാരികള്‍, ത്രിവത്സര ഡിപ്ലോമക്കാര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ യോഗ്യതയുള്ള, കുറഞ്ഞത് മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍/സായുധസേന ജീവനക്കാര്‍ (സേവനത്തിലുള്ളവര്‍/വിരമിച്ചവര്‍) എന്നിവര്‍ക്കും അപേക്ഷിക്കാം.
അപേക്ഷ www.irt.indianrailways.gov.in വഴി ജനുവരി 29 വരെ നല്‍കാം
Content Highlights: Distance education courses at Rail transport Institute, apply till January 29