വിദൂരപഠന രീതിയിൽ നടത്തുന്ന ഒന്നരവർഷം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ പാക്കേജിങ് പ്രോഗ്രാമിലേക്ക് മുംബൈ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ് അപേക്ഷ ക്ഷണിച്ചു.
സയൻസ്, ടെക്നോളജി, എൻജിനിയറിങ്, കൊമേഴ്സ്, ആർട്സ് ബിരുദധാരികൾ എൻജിനിയറിങ്/ടെക്നോളജി ഡിപ്ലോമക്കാർ എന്നിവർക്ക് അപേക്ഷിക്കാം. പ്രൊഡക്ഷൻ, പർച്ചേസ്, മാർക്കറ്റിങ്, ക്വാളിറ്റി കൺട്രോൾ തുടങ്ങിയ മേഖലകളിൽ ഒരുവർഷത്തെ വ്യാവസായിക പ്രവൃത്തിപരിചയം വേണം.
അപേക്ഷാഫോറം, പ്രോസ്പെക്ടസ് എന്നിവ https://iip-in.com -ലെ ഓൺലൈൻ അഡ്മിഷൻസ് ലിങ്ക് വഴി ഡൗൺലോഡു ചെയ്തെടുക്കാം. ഓൺലൈനായും അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 28.
Content Highlights: Distance course in Packaging institute apply now