റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (ആര്‍.സി.കെ.) കീഴിലുള്ള നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ ഇന്‍ റീഹാബിലിറ്റേഷന്‍ (എന്‍.ബി.ഇ.ആര്‍.) സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ ആന്‍ഡ് ഡിസെബിലിറ്റി റീഹാബിലിറ്റേഷന്‍ മേഖലയിലെ ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കോഴ്‌സുകള്‍: * ഡി.എഡ്. സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ (ഇന്റലക്ച്വല്‍ ആന്‍ഡ് ഡെവലപ്‌മെന്റ് ഡിസെബിലിറ്റീസ്) * ഡി.എഡ്. സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ (ഹിയറിങ് ഇംപെയര്‍മെന്റ്) * ഡി.എഡ്. സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ (വിഷ്വല്‍ ഇംപെയര്‍മെന്റ്) * ഡി.എഡ്. സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ (മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റീസ്) * ഡിപ്ലോമ ഇന്‍ ഇന്ത്യന്‍ സൈന്‍ ലാംഗ്വേജ് ഇന്റര്‍പ്രറ്റേഷന്‍ * ഡിപ്ലോമ ഇന്‍ ടീച്ചിങ് ഇന്ത്യന്‍ സൈന്‍ ലാംഗ്വേജ്.

ഓരോ കോഴ്‌സും ലഭ്യമായ അംഗീകൃതസ്ഥാപനങ്ങളുടെ പട്ടിക https://www.rciapproval.org/rci_admission/ ലുണ്ട്.

സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷാര്‍ഥി മൊത്തം 50 ശതമാനം മാര്‍ക്കുവാങ്ങി പ്ലസ്ടു/തുല്യ പരീക്ഷ അംഗീകൃത കേന്ദ്ര/സംസ്ഥാന ബോര്‍ഡില്‍നിന്നും ജയിച്ചിരിക്കണം.

സൈന്‍ ലാംഗ്വേജ് പ്രോഗ്രാമിലേക്ക് 45 ശതമാനം മാര്‍ക്കോടെ പ്ലസ്ടു/തുല്യപരീക്ഷ ജയിച്ച ബധിരരായ, സര്‍ട്ടിഫിക്കറ്റ് ഓഫ് ഡിസെബിലിറ്റി (ഡഫ്), ഇന്ത്യന്‍ സൈന്‍ ലാംഗ്വേജില്‍ പ്രൊഫിഷ്യന്റ് റിസപ്ടീവ് ആന്‍ഡ് പ്രൊഡക്ടീവ് സ്‌കില്‍സ് എന്നിവയുള്ളവര്‍ക്ക് അപേക്ഷിക്കാം.

എല്ലാകോഴ്‌സുകളിലെയും പ്രവേശനം പന്ത്രണ്ടാംക്ലാസ് പരീക്ഷയിലെ മാര്‍ക്ക് പരിഗണിച്ചായിരിക്കും. അപേക്ഷ https://www.rciapproval.org/rci_admission/ വഴി 2021 നവംബര്‍ 11 വരെ നല്‍കാം.

ദേശീയ മെറിറ്റ് പട്ടിക 15ന് പ്രസിദ്ധപ്പെടുത്തും. നവംബര്‍ 16ന് പ്രവേശനനടപടികള്‍ തുടങ്ങും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.rehabcouncil.nic.in കാണുക.

Content Highlights: Rehabilitation Council invites applications for Diploma Programs in Special Education