കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയത്തിന്റെ കീഴില്‍, ഹൈദരാബാദ് രാജേന്ദ്ര നഗറിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്‌മെന്റ് ആന്‍ഡ് പഞ്ചായത്തിരാജ് (എന്‍.ഐ.ആര്‍.ഡി.പി.ആര്‍.) ഓണ്‍ലൈനില്‍ തുടങ്ങുന്ന വിവിധ ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.

പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാമുകള്‍: 18 മാസം, എ.ഐ.സി.ടി.ഇ. അംഗീകൃതം. (i) സസ്റ്റെയിനബിള്‍ റൂറല്‍ ഡെവലപ്‌മെന്റ് (ii) ട്രൈബല്‍ ഡെവലപ്‌മെന്റ് മാനേജ്‌മെന്റ് (iii) ജിയോ സ്‌പെഷ്യല്‍ ടെക്‌നോളജി ആപ്ലിക്കേഷന്‍സ് ഇന്‍ റൂറല്‍ ഡെവലപ്‌മെന്റ്

ഡിപ്ലോമ പ്രോഗ്രാം: 12 മാസം, യൂണിവേഴ്‌സിറ്റി ഓഫ് ഹൈദരാബാദ് സെന്റര്‍ ഫോര്‍ വെര്‍ച്വല്‍ ആന്‍ഡ് ഡിസ്റ്റന്‍സ് ലേണിങ് അംഗീകൃതം. (i) പഞ്ചായത്തി രാജ് ഗവര്‍ണന്‍സ് ആന്‍ഡ് റൂറല്‍ ഡെവലപ്‌മെന്റ്

ഏതെങ്കിലും വിഷയത്തില്‍ യു.ജി.സി. അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം.

ഫീസ്

പി.ജി. ഡിപ്ലോമ 18,000 രൂപ. പട്ടിക/ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 15,000 രൂപ. ഡിപ്ലോമ 10,000 രൂപ (9000 രൂപ)

സെല്‍ഫ്ഇന്‍സ്ട്രക്ഷണല്‍ പഠനസാമഗ്രികള്‍ സ്ഥാപനത്തിന്റെ ലേണിങ് മാനേജ്‌മെന്റ് സിസ്റ്റം വഴി പഠിതാക്കള്‍ക്ക് ലഭ്യമാക്കും. അപേക്ഷ www.nirdpr.org.in വഴി ജനുവരി 15 വരെ നല്‍കാം.

Content Highlights: Diploma in Rural Development and Panchayati Raj Institute