മുംബൈ ബാബ ആറ്റമിക് റിസര്‍ച്ച് സെന്റര്‍ (ബാര്‍ക്ക്) ഒരു വര്‍ഷത്തെ പോസ്റ്റ് എം.എസ്സി. ഡിപ്ലോമ ഇന്‍ റേഡിയോളജിക്കല്‍ ഫിസിക്‌സ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. 60 ശതമാനം വീതം മാര്‍ക്കോടെയുള്ള ഫിസിക്‌സിലെ ബി.എസ്സി., എം.എസ്സി. ബിരുദങ്ങള്‍ വേണം. എം.എസ്സി. (ഫിസിക്‌സ്) പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

മേയ് ഒന്‍പതിന് നടത്തുന്ന പൊതു പ്രവേശനപരീക്ഷ, തുടര്‍ന്നുള്ള ഇന്റര്‍വ്യൂ എന്നിവ അടിസ്ഥാനമാക്കിയാകും തിരഞ്ഞെടുപ്പ്. പ്രതിമാസ സ്‌റ്റൈപ്പന്‍ഡ് 25,000 രൂപ.

സ്‌പോണ്‍സേര്‍ഡ് സീറ്റുകളിലേക്ക് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ റേഡിയോതെറാപ്പി വകുപ്പില്‍ ഒരു വര്‍ഷത്തെയെങ്കിലും പ്രവൃത്തിപരിചയമുള്ളവരെ പരിഗണിക്കും. അപേക്ഷ https://recruit.barc.gov.in വഴി ഏപ്രില്‍ അഞ്ചുവരെ നല്‍കാം.

Content Highlights: Diploma in Radiological Physics at BARC