മുംബൈ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ് (ഐ.ഐ.പി) വിദൂര പഠനരീതിയില്‍ നടത്തുന്ന ഡിപ്ലോമ
ഇന്‍ പാക്കേജിങ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഏഷ്യന്‍ പാക്കേജിങ് ഫെഡറേഷന്‍ അക്രഡിറ്റേഷന്‍ഉള്ള പ്രോഗ്രാമിന്റെ ദൈര്‍ഘ്യം 18 മാസമാണ്.

യോഗ്യത:

സയന്‍സ്, എന്‍ജിനീയറിങ്, ടെക്‌നോളജി,കൊമേഴ്‌സ്, ആര്‍ട്‌സ് ബിരുദധാരികള്‍, എന്‍ജിനീയറിങ്
ടെക്‌നോളജി ഡിപ്ലോമക്കാര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.

പ്രൊഡക്ഷന്‍, പര്‍ച്ചേസ്, മാര്‍ക്കറ്റിങ്, ക്വാളിറ്റി കണ്‍ട്രോള്‍ തുടങ്ങിയ മേഖലകളില്‍ ഒരുവര്‍ഷത്തെ വ്യാവസായിക പ്രവത്തിപരിചയവും വേണം.

അപേക്ഷാ ഫോം, പ്രോസ്‌പെക്ടസ് എന്നിവ https://ipin.com ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെ
ടുക്കാം. ഐ.എ.പി. മുംബൈ, ഡല്‍ഹി,ചെന്നൈ, കൊല്‍ക്കത്തെ, ഹൈദരാബാദ്, അഹമ്മദാബാദ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ഇവ നേരിട്ടും വാങ്ങാം. പൂരിപ്പിച്ച അപേക്ഷ നവംബര്‍ 30 നകം മുംബൈ ഐ.ഐ.പി. യില്‍ ലഭിക്കണം.

Content Highlights: Diploma in Packaging through Distant Education