മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പിന്റെ കീഴില്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുവേണ്ടി തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് സര്‍ക്കാര്‍ നഴ്‌സിങ് കോളേജുകളില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി കോഴ്‌സിലേക്ക് അപേക്ഷിക്കാം.

യോഗ്യത: ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവ ഓപ്ഷണല്‍ വിഷയങ്ങളായും ഇംഗ്ലീഷ് നിര്‍ബന്ധിത വിഷയമായും 40 ശതമാനം മാര്‍ക്കോടെ പ്ലസ്ടു പരീക്ഷ പാസായിരിക്കണം.

പ്ലസ്ടുവിനുശേഷം ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ അംഗീകാരമുള്ള സ്‌കൂളുകളില്‍നിന്ന് എ.എന്‍.എം. കോഴ്‌സ് പാസായവര്‍ക്കും അപേക്ഷിക്കാം. അപേക്ഷ നവംബര്‍ അഞ്ചിനകം ലഭിക്കണം. അപേക്ഷകര്‍ ഡിസംബര്‍ 31ന് 17 വയസ്സ് പൂര്‍ത്തിയാകുന്നവരും 35 വയസ്സ് കഴിയാത്തവരും ആകണം. എ.എന്‍.എം. കോഴ്‌സ് പാസായവര്‍ക്ക് പ്രായപരിധി ബാധകമല്ല. വിവരങ്ങള്‍ക്ക്: www.dme.kerala.gov.in, 0471 2528575.

Content Highlights: Diploma in General Nursing and Midwifery