ബെംഗളൂരുവിലെ സൗത്ത് ഇന്ത്യ റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് വിദൂരപഠന രീതിയില്‍ നടത്തുന്ന രണ്ട് ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തെ ഇംഗ്ലീഷ് ലാംഗ്വേജ് ടീച്ചിങ് പോസ്റ്റ് ഗ്രാേജ്വറ്റ് ഡിപ്ലോമ പ്രോഗ്രാമിലേക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. കോഴ്‌സ് ഫീസ്, 9000 രൂപ.

ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള ഇംഗ്ലീഷ് കമ്യൂണിക്കേഷന്‍ ഡിപ്ലോമ പ്രോഗ്രാമിന് പ്ലസ്ടു/പി.യു.സി. ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. കോഴ്‌സ് ഫീസ് 3000 രൂപ.

അപേക്ഷാഫോറം http://riesielt.org ല്‍ നിന്നും ഡൗണ്‍ലോഡു ചെയ്യാം. ബെംഗളൂരു ജ്ഞാനഭാരതി കാമ്പസിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫീസില്‍നിന്നും നേരിട്ടും തപാലിലും വാങ്ങാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിലെ വിജ്ഞാപനങ്ങളിലുണ്ട്.

പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും മേയ് 31-നകം രജിസ്‌ട്രേഡ് തപാലില്‍ ഡയറക്ടര്‍ക്ക് ലഭിക്കണം. വിശദവിവരങ്ങള്‍ക്ക് http://riesielt.org കാണണം.

content highlights: Diploma in Distance Studies from the Regional Institute of English