കോഫി ടേസ്റ്റേഴ്‌സ് മേഖലയില്‍ ആരംഭിച്ച 'പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കോഫി ക്വാളിറ്റി മാനേജ്മന്റ്' പ്രോഗ്രാമിലേക്ക് കോഫി ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. 12 മാസത്തെ പ്രോഗ്രാമാണ്.

ബോട്ടണി, സുവോളജി, കെമിസ്ട്രി, ബയോടെക്‌നോളജി, ബയോസയന്‍സ്, ഫുഡ് ടെക്‌നോളജി, ഫുഡ് സയന്‍സ്, എന്‍വയണ്‍മെന്റല്‍ സയന്‍സ്, എന്നിവയിലൊരു വിഷയം പഠിച്ചുള്ള ബിരുദമോ അഗ്രിക്കള്‍ച്ചറല്‍ സയന്‍സസിലെ ബിരുദമോ വേണം. കോഫി മേഖല സ്‌പോണ്‍സര്‍ ചെയ്യുന്നവര്‍ക്ക് മുന്‍ഗണന. ഓപ്പണ്‍ വിഭാഗക്കാര്‍ക്കും അപേക്ഷിക്കാം.

വിജ്ഞാപനം, അപേക്ഷാഫോം എന്നിവ www.indiacoffee.org യില്‍ നിന്ന് ഡൗണ്‍ലോഡുചെയ്‌തെടുക്കാം. കോഴ്‌സ് ഫീസ് 2,50,000 രൂപ. അപേക്ഷാ ഫീസ് 1500 രൂപ. പൂരിപ്പിച്ച അപേക്ഷ ഡിസംബര്‍ ഒന്നിനകം ബെംഗളൂരു കോഫി ബോര്‍ഡ് ഓഫീസില്‍ (പൂര്‍ണ വിലാസം വിജ്ഞാപനത്തില്‍) ലഭിക്കണം.

Content Highlights: Diploma in Coffee Quality Management