കേരളസര്‍ക്കാരിന്റെ സാംസ്‌കാരികവകുപ്പിന്റെ കീഴില്‍ പത്തനംതിട്ടയില്‍ ആറന്മുളയില്‍ പ്രവര്‍ത്തിക്കുന്ന പാരമ്പര്യ വാസ്തുവിദ്യ, ചുമര്‍ചിത്ര സംരക്ഷണ കേന്ദ്രമായ വാസ്തുവിദ്യാ ഗുരുകുലത്തില്‍ വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കോവിഡ് മാനദണ്ഡം പാലിച്ച് ആദ്യഭാഗം ഓണ്‍ലൈന്‍ ക്ലാസുകളാണ് നടത്തുന്നത്. മലയാളത്തിലായിരിക്കും കോഴ്‌സ്.

* പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ട്രെഡീഷണല്‍ ആര്‍ക്കിടെക്ചര്‍: ഒരുവര്‍ഷത്തെ കോഴ്‌സ്. യോഗ്യത: സിവില്‍ എന്‍ജിനീയറിങ് ബി.ടെക്./ആര്‍ക്കിടെക്ചര്‍ ബിരുദം. 25 സീറ്റാണുള്ളത്.

* സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ട്രെഡീഷണല്‍ ആര്‍ക്കിടെക്ചര്‍: ഒരുവര്‍ഷത്തെ കോഴ്‌സ്. യോഗ്യത: എസ്.എസ്.എല്‍.സി. 40 സീറ്റാണുള്ളത് (50 ശതമാനം വിശ്വകര്‍മ വിഭാഗത്തിനായി നീക്കിവെച്ചിരിക്കുന്നു). പ്രായപരിധി: 35 വയസ്സ്.

* ചുമര്‍ചിത്രകലയില്‍ ഒരുവര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്: യോഗ്യത: എസ്.എസ്.എല്‍.സി. ആകെ 25 സീറ്റാണുള്ളത്. പ്രായപരിധിയില്ല.

അപേക്ഷാഫീസ്: ചുമര്‍ച്ചിത്രകലയിലെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിനും പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയ്ക്കും 200 രൂപ. ട്രെഡീഷണല്‍ ആര്‍ക്കിടെക്ചര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് 100 രൂപ.

അപേക്ഷിക്കേണ്ട വിധം: വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും www.vasthuvidyagurukulam.com എന്ന വെബ്‌സൈറ്റ് കാണുക. കൂടാതെ അപേക്ഷാഫോം മണിയോര്‍ഡറായോ പോസ്റ്റ് ഓര്‍ഡര്‍ മുഖാന്തരമോ നേരിട്ടോ കൈപ്പറ്റാവുന്നതാണ്. ഫോണ്‍: 04682319740, 9847053294, 9947739442, 9847053293. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 31.

Content Highlights: Diploma certificate courses in Vasthu Vidya gurukulam