കേന്ദ്ര-കേരള സര്‍ക്കാര്‍ പങ്കാളിത്തത്തോടെ കോഴിക്കോട് പ്രവര്‍ത്തിക്കുന്ന സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റില്‍ ഡിപ്ലോമ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒന്നര വര്‍ഷമാണ് കോഴ്‌സ് കാലയളവ്. 

* ഡിപ്ലോമ ഇന്‍ ബേക്കറി ആന്‍ഡ് കോണ്‍ഫെക്ഷനറി

* ഡിപ്ലോമ ഇന്‍ ഫുഡ് പ്രൊഡക്ഷന്‍

* ഡിപ്ലോമ ഇന്‍ ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസ്

* ഡിപ്ലോമ ഇന്‍ ഹൗസ് കീപ്പിങ് ഓപ്പറേഷന്‍

* ഡിപ്ലോമ ഇന്‍ ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍

* പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ അക്കോമഡേഷന്‍ ഓപ്പറേഷന്‍ ആന്‍ഡ് മാനേജ്‌മെന്റ്

യോഗ്യത: ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് 12-ാം ക്ലാസ്സ് പാസായവര്‍ക്ക് ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കാം. ബിരുദ യോഗ്യതയുള്ളവര്‍ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സിന് അപേക്ഷിക്കാം. 

https://www.sihmkerala.com/ എന്ന വെബ്‌സൈറ്റില്‍ കൊടുത്തിട്ടുള്ള അപേക്ഷാഫോമും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് വേണം അപേക്ഷിക്കാന്‍. ഇവയ്‌ക്കൊപ്പം യോഗ്യതകള്‍ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സ്‌കാന്‍ ചെയ്ത് sihmcalicut@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയയ്ക്കുക. ഓഗസ്റ്റ് 24 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 

Content Highlights: Diploma and PG diploma in State institute of hospitality management