ന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ്സ് ആന്‍ഡ് ഡിസൈന്‍ (ഐ.ഐ.സി.ഡി.) ജയ്പുര്‍ യു.ജി., പി.ജി. പ്രൊഫഷണല്‍ ഡിപ്ലോമ പ്രോഗ്രാമുകളിലെ  പ്രവേശനത്തിന് അപേക്ഷിക്കാം. പ്രവേശനപ്പരീക്ഷയുണ്ട്. 

ഇന്റഗ്രേറ്റഡ് ബാച്ചിലര്‍ പ്രോഗ്രാം (സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫൗണ്ടേഷന്‍ പ്രോഗ്രാം ഫോര്‍ ഡിസൈന്‍ (സി.എഫ്.പി.ഡി.) +ബി.വോക്) : സോഫ്റ്റ്, ഹാര്‍ഡ് മെറ്റീരിയല്‍ ഡിസൈന്‍, ഫാഷന്‍ ഡിസൈന്‍. നാലുവര്‍ഷ കോഴ്സ്. എസ്.എസ്.എല്‍.സി.+പ്ലസ് ടു വിജയമാണ് യോഗ്യത. 

ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം (സി.എഫ്.പി.ഡി.+ബി.വോക്+എം.വോക്): പ്ലസ് ടു വിജയമാണ് യോഗ്യത. അഞ്ചുവര്‍ഷമാണ് കോഴ്സ്

മാസ്റ്റേഴ്സ് (എം.വോക്.): ഡിസൈന്‍, ആര്‍ക്കിടെക്ചര്‍ എന്നിവയില്‍  ബിരുദമാണ് യോഗ്യത. രണ്ടുവര്‍ഷമാണ് കോഴ്സ്. മറ്റുബിരുദക്കാര്‍ക്കും  അപേക്ഷിക്കാം. എന്നാല്‍, ഐ.ഐ.സി.ഡി.യുടെ ഒരു വര്‍ഷത്തെ പി.ജി. ഫൗണ്ടേഷന്‍ കോഴ്സ് പൂര്‍ത്തിയാക്കണം. 

പ്രവേശനപ്പരീക്ഷയ്ക്ക് ജനറല്‍ അവേര്‍നസ്, ക്രിയേറ്റിവിറ്റി ആന്‍ഡ് പെര്‍സപ്ഷന്‍ ടെസ്റ്റ്, മെറ്റീരിയല്‍, കളര്‍ ആന്‍ഡ് കണ്‍സപ്ച്വല്‍ ടെസ്റ്റ്, പേഴ്സണല്‍ ഇന്റര്‍വ്യൂ എന്നീ മേഖലകളില്‍നിന്ന് ചോദ്യങ്ങളുണ്ടാകും.

അവസാന തീയതി: മാര്‍ച്ച് 18, പ്രവേശന പരീക്ഷ : ഏപ്രില്‍ 14, വിവരങ്ങള്‍ക്ക് : https://www.iicd.ac.in/

Content Highlights: design courses, indian institute of crafts and design