ന്ദിരാഗാന്ധി ഡല്‍ഹി ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി ഫോര്‍ വിമെന്‍ 2021-22ലെ ഫുള്‍ ടൈം/പാര്‍ട്ട് ടൈം പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷിക്കാം.

വനിതകള്‍ക്കു മാത്രമായാണ് പ്രവേശനം. കംപ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ എന്നിവയിലും എന്‍ജിനിയറിങ്, അപ്ലൈഡ് സയന്‍സസ്, ഹ്യുമാനിറ്റിസ് എന്നിവയുടെ അനുബന്ധ മേഖലകളിലും ഗവേഷണ അവസരങ്ങളുണ്ട്.

യോഗ്യത: എന്‍ജിനിയറിങ്: ബന്ധപ്പെട്ട ബ്രാഞ്ചില്‍ എം.ഇ./എം.ടെക്.

കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍:എം. സി.എ. സയന്‍സ്, ഹ്യുമാനിറ്റീസ്: ബന്ധപ്പെട്ട വിഷയത്തില്‍ മാസ്റ്റേഴ്‌സ്.

റിസര്‍ച്ച് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്, അഭിമുഖം എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. റിസര്‍ച്ച് മെത്തഡോളജി, ബന്ധപ്പെട്ട വിഷയം എന്നിവയില്‍നിന്ന് 50 ശതമാനം വീതം ചോദ്യങ്ങള്‍ ഉണ്ടാകും. യോഗ്യതനേടാന്‍ 50 ശതമാനം മാര്‍ക്ക് (ഒ.ബി.സി/പട്ടിക/ഭിന്നശേഷിക്കാര്‍ക്ക് 45 ശതമാനം) വേണം. ഗേറ്റ്/നെറ്റ് യോഗ്യത നേടിയവരെ പരീക്ഷയില്‍നിന്നും ഒഴിവാക്കും. അപേക്ഷ www.igdtuw.ac.in വഴി ഡിസംബര്‍ 27 വരെ നല്‍കാം. ഫുള്‍ ടൈം ഗവേഷകര്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ ലഭ്യമാണ്. മികച്ച ഗവേഷണങ്ങള്‍ക്ക് റിസര്‍ച്ച് അവാര്‍ഡുകള്‍ നല്‍കും.

Content Highlights: Delhi Technical University for Women admission