പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയുടെ മാഹി കേന്ദ്രത്തില്‍ ബിരുദ, ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ജേണലിസം, ഫാഷന്‍ ടെക്‌നോളജി എന്നിവയില്‍ മൂന്നുവര്‍ഷത്തെ തൊഴിലധിഷ്ഠിത ബിരുദവും ടൂറിസം, റേഡിയോഗ്രഫി എന്നിവയില്‍ ഒരുവര്‍ഷത്തെ ഡിപ്ലോമയ്ക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യയോഗ്യതയുള്ള എല്ലാ  വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.

അപേക്ഷാഫോം https://bit.ly/2DKGm98 എന്ന ലിങ്കിലും മാഹി കേന്ദ്രത്തിലും ലഭ്യമാണ്. അപേക്ഷ പൂരിപ്പിച്ച് സെന്റര്‍ ഹെഡ്, പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി മാഹി സെന്റര്‍, സെമിത്തേരി റോഡ്, മാഹി, 673310 എന്ന വിലാസത്തില്‍ അയക്കുകയോ നേരിട്ട് കൈമാറുകയോ ചെയ്യാം. തപാലില്‍ അയക്കുന്നവര്‍ അപേക്ഷാ ഫോമിനൊപ്പം സ്വന്തം വിലാസമെഴുതി 60 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച പോസ്റ്റ് കവറും ഫിനാന്‍സ് ഓഫീസര്‍, പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി (പേയബിള്‍ അറ്റ് മാഹി) എന്ന വിലാസത്തില്‍ അപേക്ഷാഫോം ഫീസായ നൂറുരൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റും അയക്കേണ്ടതാണ്. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: സെപ്റ്റംബര്‍ 30. വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 9207982622, 04902332622.

Content Highlights: Degree and Diploma Programs at Pondicherry University Mahe Centre