ജോധ്പുരിലെ സര്‍ദാര്‍ പട്ടേല്‍ യൂണിവേഴ്‌സിറ്റി ഓഫ് പോലീസ് സെക്യൂരിറ്റി ആന്‍ഡ് ക്രിമിനല്‍ ജസ്റ്റിസ് വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

പ്രോഗ്രാമുകള്‍:  

എം.ടെക്. സൈബര്‍ സെക്യൂരിറ്റി , എം.എ./എം.എസ്‌സി. ക്രിമിനോളജി ,മാസ്റ്റര്‍ ഓഫ് സോഷ്യല്‍വര്‍ക്ക് (ചൈല്‍ഡ് പ്രൊട്ടക്ഷന്‍) , എല്‍എല്‍.എം. ക്രിമിനല്‍ ലോ/എം.എ. ക്രിമിനല്‍ ലോ ,ബാച്ചിലര്‍ ഓഫ് ആര്‍ട്‌സ് (ഹിസ്റ്ററി/പൊളിറ്റിക്കല്‍ സയന്‍സ്/സോഷ്യോളജി/പോലീസ് അഡ്മിനിസ്‌ട്രേഷന്‍ഏതെങ്കിലും മൂന്നെണ്ണം) , ബി.എ. സെക്യൂരിറ്റി മാനേജ്‌മെന്റ് ,ഡിപ്ലോമ ഇന്‍ സൈബര്‍ സെക്യൂരിറ്റി , സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ സൈബര്‍ സെക്യൂരിറ്റി , വിവിധ വകുപ്പുകളില്‍ പിഎച്ച്.ഡി.

ഓരോ കോഴ്‌സിനും നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസ യോഗ്യതയ്ക്കു വിധേയമായി കംപ്യൂട്ടര്‍ സയന്‍സ്/ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ബി.ഇ./ബി.ടെക്., എം.സി. എ., എം.എസ്‌സി. (കംപ്യൂട്ടര്‍ സയന്‍സ്), എം.എ., എല്‍എല്‍.ബി., ബിരുദം, പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

പിഎച്ച്.ഡി: ഇംഗ്ലീഷ്, സോഷ്യോളജി, ഹിസ്റ്ററി, സെക്കോളജി, മാനേജ്‌മെന്റ്, ലോ, ക്രിമിനോളജി ആന്‍ഡ് പോലീസ് സ്റ്റഡീസ്, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളില്‍ ഉണ്ട്. മാസ്റ്റേഴ്‌സ് ബിരുദം വേണം. പാര്‍ട്ട് ടൈം പിഎച്ച്.ഡി.യും ഉണ്ട്.

ഓരോ പ്രോഗാമിനും വേണ്ട വിദ്യാഭ്യാസയോഗ്യത മറ്റു വിശദാംശങ്ങള്‍ എന്നിവ https://policeuniverstiy.ac.inലെ വിശദമായ പ്രവേശന വിജ്ഞാപനത്തില്‍ ഉണ്ട്. അപേക്ഷ ഓണ്‍ലൈനായി ഈ വെബ് ലിങ്ക് വഴി സെപ്റ്റംബര്‍ ആറുവരെ നല്‍കാം.

Content Highlights: Cyber ​​Security and Criminology admissions 2021