കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല (കുസാറ്റ്) വിവിധ പ്രോഗ്രാമുകളിലെ (എം.ഫിൽ./പിഎച്ച്.ഡി./ഡിപ്ലോമ കോഴ്സുകൾ ഒഴികെ) 2020-ലെ പ്രവേശനത്തിനായി നടത്തുന്ന കോമൺ അഡ്മിഷൻ ടെസ്റ്റ് (കാറ്റ്) ഏപ്രിൽ 18, 19 തീയതികളിൽ നടത്തും. ഓൺലൈൻ രജിസ്ട്രേഷൻ ജനുവരി മൂന്നിന് തുടങ്ങും.

*പ്ലസ്ടു വിദ്യാർഥികൾക്ക് പഠിച്ച വിഷയങ്ങൾക്കു വിധേയമായി ബി.ടെക്., അഞ്ചുവർഷ എം.എസ്‌സി. ഫോട്ടോണിക്സ്, ഇന്റഗ്രേറ്റഡ് എം.എസ്‌സി. (ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്), ബി.വൊക്. ബിസിനസ് പ്രോസസ് ആൻഡ് ഡേറ്റ അനലറ്റിക്സ്, പഞ്ചവത്സര ബി.കോം./ബി.ബി.എ. എൽഎൽ.ബി. ഓണേഴ്സ് എന്നീ പ്രോഗ്രാമുകൾ സർവകലാശാലയിൽ ഉണ്ട്.

*ബി.ടെക്./എം.എസ്‌സി. (അഞ്ചുവർഷം) പ്രോഗ്രാമുകളിലെ ടെസ്റ്റ് മാത്തമാറ്റിക്സ് (120 ചോദ്യങ്ങൾ), ഫിസിക്സ് (75) കെമിസ്ട്രി (50) എന്നീ വിഷയങ്ങളിലെ ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളുള്ള, മൂന്നുമണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയായിട്ടാണ് നടത്തുന്നത്.

*സിവിൽ, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ്, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, സേഫ്റ്റി ആൻഡ് ഫയർ, ഇൻഫർമേഷൻ ടെക്നോളജി, മെക്കാനിക്കൽ, ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി, പോളിമർ സയൻസ് ആൻഡ് എൻജിനിയറിങ്, മറൈൻ, നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ്പ് ബിൽഡിങ് എന്നീ ബി.ടെക്. പ്രോഗ്രാമുകളാണ് കുസാറ്റിൽ ഉള്ളത്.

*വിവിധ പോസ്റ്റ് ഗ്രാജ്വേറ്റ്, എം.ടെക്., ബി.ടെക്. ലാറ്ററൽ എൻട്രി പ്രോഗ്രാമുകൾ കാറ്റിന്റെ പരിധിയിൽ വരുന്നുണ്ട്.

*സാധുവായ കെ.മാറ്റ്/സി.മാറ്റ്/കാറ്റ് (ഐ.ഐ.എം.) സ്കോർ ഉള്ളവർക്ക് എം.ബി.എ.യ്ക്ക് അപേക്ഷിക്കാം. അതിലെ സ്കോർ, ഗ്രൂപ്പ് ഡിസ്കഷൻ, ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കിയാണ് പ്രവേശനം.

*എം.ടെക്. പ്രവേശനത്തിന് സാധുവായ ഗേറ്റ് സ്കോർ ഉള്ളവർക്ക് മുൻഗണന. ഗേറ്റ് സ്കോർ ഇല്ലാത്തവരെ ഡിപ്പാർട്ട്മെന്റ് അഡ്മിഷൻ ടെസ്റ്റ് വഴി പ്രവേശനത്തിനായി പരിഗണിക്കും.

*കാറ്റിന്റെ പരിധിയിൽവരാത്ത എം.ഫിൽ/ പിഎച്ച്.ഡി./ഡിപ്ലോമ പ്രവേശനത്തിന് ഡിപ്പാർട്ടുമെന്റുകളിൽനിന്ന്‌ ലഭിക്കുന്ന അപേക്ഷാഫോറം വഴി അപേക്ഷിക്കണം.

വിവരങ്ങൾക്ക്: admissions.cusat.ac.in

Content Highlights: CUSAT CAT for BTech Admissions: Registration begins on 03 January