ഐസിഎസ്‌ഐ (ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറിസ് ഓഫ് ഇന്ത്യ ) നടത്താനിരിക്കുന്ന കമ്പനി സെക്രട്ടറി എക്‌സിക്യൂട്ടിവ് പ്രവേശന പരീക്ഷ മെയ് 8 2021ന് നടത്താന്‍ തീരുമാനിച്ചു. റിമോട്ട് പ്രോക്ടേര്‍ഡ് മോഡ് സംവിധാനം ഉപയോഗിച്ചാണ് പരീക്ഷ നടത്തുന്നത്.  ഉദ്യോഗാര്‍ത്ഥികള്‍ക്ക് തങ്ങള്‍ക്ക് സൗകര്യമുള്ള സ്ഥലത്തിരുന്ന് കൊണ്ട് നിര്‍ദേശങ്ങള്‍ പാലിച്ച് പരീക്ഷ എഴുതാം. പരീക്ഷ എഴുതാന്‍ ലാപ്പ്‌ടോപ്പ് അല്ലെങ്കില്‍ ഡെസ്‌ക്ക്‌ടോപ്പ്  ഉപയോഗിക്കാം.  മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പരീക്ഷ എഴുതുന്നത് അനുവദനീയമല്ല.

200 മാര്‍ക്കിന്റെ 140 ചോദ്യങ്ങളാണ് ഉണ്ടാവുക. 120 മിനിറ്റാണ് പരീക്ഷ എഴുതുവാനുള്ള ദൈര്‍ഘ്യം

ഒരോ വിഭാഗത്തിലും 40 ശതമാനം മാര്‍ക്ക് നിര്‍ബന്ധമായും നേടിയിരിക്കും. എല്ലാ വിഷയത്തിനും കൂടെ 50 ശതമാനം മാര്‍ക്കും വേണം. നെഗറ്റീവ് മാര്‍ക്ക് ഉണ്ടായിരിക്കുന്നതല്ല.

പരീക്ഷയ്ക്ക് പത്ത് ദിവസം മുന്‍പ്  മുതല്‍ ഹാള്‍ ടിക്കറ്റ് വെബ്‌സൈറ്റില്‍ ലഭ്യമാകും. സാങ്കേതിക തകരാറുകള്‍ നേരിടുകയാണെങ്കില്‍ ഹെല്‍പ്പ് ഡെസ്‌ക്ക് നമ്പറുകളായ 9513850008, 9513850025 എന്നിവയിലേക്ക് ബന്ധപ്പെടാം. മെയ് മൂന്ന് മുതല്‍ ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍ പ്രവര്‍ത്തന സജ്ജമാവും

കൂടുതല്‍ വിവരങ്ങള്‍ക്ക് icsi.edu. വെബ്‌സൈറ്റ് സന്ദര്‍ശിക്കാം

Content Highlights: CSEET Exam To Be Held On May 8