കേന്ദ്ര ടെക്സ്‌റ്റൈല്‍സ് മന്ത്രാലയത്തിന്റെ കീഴില്‍ കോയമ്പത്തൂരിലുള്ള സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് ടെക്സ്‌റ്റൈല്‍സ് ആന്‍ഡ് മാനേജ്‌മെന്റ് (എസ്.വി.പി.ഐ.എസ്.ടി.എം.) ബി. എസ്സി. ടെക്സ്‌റ്റൈല്‍സ്, മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (എം.ബി.എ.- ടെക്സ്‌റ്റൈല്‍/അപ്പാരല്‍/ റിട്ടെയില്‍) പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

കോഴ്‌സ്

മൂന്നുവര്‍ഷ ബി.എസ്സി. ടെക്സ്‌റ്റൈല്‍സ് പ്രോഗ്രാം പ്രവേശനത്തിന് ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്/ ബയോളജി പഠിച്ച്, മൂന്നിനുംകൂടി 60 ശതമാനം മാര്‍ക്ക് (ഒ.ബി.സി.-55 ശതമാനം, പട്ടിക/ഭിന്നശേഷി വിഭാഗം-50 ശതമാനം) വാങ്ങി പ്ലസ്ടു/തത്തുല്യ പരീക്ഷ ജയിച്ചിരിക്കണം.

എം.ബി.എ. പ്രവേശനത്തിന് അപേക്ഷകര്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവരാകണം. ബിരുദതലത്തില്‍ 55 ശതമാനം മാര്‍ക്ക് വേണം (ഒ.ബി.സി - 50 ശതമാനം, പട്ടിക/ഭിന്നശേഷി വിഭാഗം - 45 ശതമാനം). യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

പ്രോഗ്രാമുകളിലെ നിശ്ചിതശതമാനം സീറ്റിലെ പ്രവേശനം (ബി.എസ്സി. - 50 ശതമാനം, എം.ബി.എ. - 60 ശതമാനം), എസ്.വി.പി. എന്‍ട്രന്‍സ് ടെസ്റ്റ് വഴിയും ബാക്കിയുള്ള സീറ്റിലെ (50 ശതമാനം, 40 ശതമാനം) പ്രവേശനം സെന്‍ട്രല്‍ യൂണിവേഴ്സിറ്റി കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് (സി.യു.സി.ഇ.ടി.) വഴിയുമായിരിക്കും.

പ്രവേശന പരീക്ഷ

ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഓണ്‍ലൈന്‍ പ്രവേശനപരീക്ഷയ്ക്ക് 50 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ ഉണ്ടാകും. ബി.എസ്സി. ടെസ്റ്റിന് ഇംഗ്ലീഷ്, ജനറല്‍ നോളജ്, ന്യൂമറിക്കല്‍ എബിലിറ്റി, ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്/ബയോളജി എന്നിവയില്‍നിന്ന് ചോദ്യങ്ങള്‍. എം. ബി.എ. പ്രവേശനപരീക്ഷയ്ക്ക് ഇംഗ്ലീഷ്/ വെര്‍ബല്‍ എബിലിറ്റി, മാത്തമാറ്റിക്‌സ്/ ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി, േഡറ്റാ ഇന്റര്‍പ്രട്ടേഷന്‍, ലോജിക്കല്‍ റീസണിങ് എന്നിവയില്‍ നിന്നുമുള്ള ചോദ്യങ്ങള്‍. വിശദാംശങ്ങള്‍ www.svpistm.ac.in ലെ 'അഡ്മിഷന്‍' > 'ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ ഫോം' ലിങ്കിലെ വിശദമായ വിജ്ഞാപനത്തിലുണ്ട്.

പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും മേയ് 18-നകം admission@svpitm.ac.in ല്‍ ലദിക്കണം

Content Highlights: courses in textiles and management school