ഒഡിഷ മാരിടൈം അക്കാദമി 2021 ജൂലായ് - ഡിസംബര്‍ കാലയളവില്‍ നടത്തുന്ന ആറുമാസം ദൈര്‍ഘ്യമുള്ള പ്രീ- സീ ജനറല്‍ പര്‍പ്പസ് റേറ്റിങ് കോഴ്സ് പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷാര്‍ഥി ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ്, സയന്‍സ് പഠിച്ച് പത്താം ക്ലാസ് പരീക്ഷ മൊത്തം 40 ശതമാനം മാര്‍ക്ക് വാങ്ങി ജയിച്ചിരിക്കണം. അല്ലെങ്കില്‍ ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ്, സയന്‍സ് പഠിച്ച് പത്താം ക്ലാസ് പരീക്ഷ ജയിച്ച്, 40 ശതമാനം മാര്‍ക്കോടെ പ്ലസ് ടു പരീക്ഷ ഏതെങ്കിലും സ്ട്രീമില്‍ ജയിച്ചിരിക്കണം. ഡി.വി. ഇ.ടി./എന്‍.സി.വി.ടി. അംഗീകൃത രണ്ടുവര്‍ഷ ഐ.ടി.ഐ. കോഴ്‌സ് (ഫിറ്റര്‍/മെഷീനിസ്റ്റ്/മെക്കാനിക്/വെല്‍ഡര്‍/ടര്‍ണര്‍) പരീക്ഷ, ഫൈനല്‍ വര്‍ഷത്തില്‍ 40 ശതമാനം മാര്‍ക്ക് നേടി ജയിച്ചവര്‍ക്കും അപേക്ഷിക്കാം.

എല്ലാ അപേക്ഷകര്‍ക്കും 10-ല്‍/12-ല്‍ ഇംഗ്ലീഷിന് 40 ശതമാനം മാര്‍ക്കുവേണം. പ്രായം 2021 ജൂലായ് ഒന്നിന് 17-നും 25-നും ഇടയ്ക്കായിരിക്കണം. സംവരണ വിഭാഗക്കാര്‍ക്കും ഡിപ്ലോമ/ ഡിഗ്രിക്കാര്‍ക്കും ഇളവുണ്ട്. വിജ്ഞാപനം, അപേക്ഷാഫോറം, പ്രോസ്‌പെക്ടസ് എന്നിവ www.odishamaritime.com -ല്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 20.

Content Highlights: Courses in maritime university